Follow KVARTHA on Google news Follow Us!
ad

ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് മുസ്ലീം കുടുംബത്തെ തിയേറ്ററില്‍ നിന്നും പുറത്താക്കി

ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് മുസ്ലീം കുടുംബത്തെ New Delhi, Mumbai, Bangalore, National,
ന്യൂഡല്‍ഹി: (www.kvartha.com 30.11.2015) ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് മുസ്ലീം കുടുംബത്തെ തിയേറ്ററില്‍ നിന്നും പുറത്താക്കി. മുംബൈയിലോ ബംഗളൂരുവിലോ ആണ് സംഭവം നടന്നതെന്നാണ് പുറത്തുവിട്ട ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാകുകയാണ്.

തീയറ്ററില്‍ സിനിമ തുടങ്ങുന്നതിന് മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കുന്നതിനിടെ ഒരു മുസ്ലീം കുടുംബം മാത്രം എഴുന്നേറ്റില്ലെന്നാണ് ആരോപണം. തുടര്‍ന്ന് ദേശീയഗാനം അവസാനിച്ച ഉടനേ തീയറ്ററില്‍ ഉണ്ടായിരുന്നവര്‍ ഈ കുടുംബത്തോട് ദേശീയഗാനത്തോട് അനാദരവ് കാണിച്ചു എന്നാരോപിച്ച് തീയറ്ററില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതേച്ചൊല്ലി ഏറെ നേരം വാക്കുതര്‍ക്കത്തിലേര്‍പെട്ടെങ്കിലും ഒടുവില്‍ കുടുംബം തീയറ്റര്‍ വിട്ട് പോവാന്‍ തയ്യാറാവുകയായിരുന്നു. എന്നാല്‍ ഇവര്‍ ഇറങ്ങിപ്പോകുമ്പോള്‍ കൈയടിയോടെയാണ് തീയറ്ററില്‍ ഇരുന്നവര്‍ അത് ആസ്വദിച്ചത്. വീഡിയോ കാണാം.

Muslim family forced to leave theatre for not standing during national anthem, New Delhi, Mumbai, Bangalore, National.


Also Read:
മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം


ദേശീയഗാനം പാടുമ്പോള്‍ എഴുന്നേറ്റില്ലെന്നാരോപിച്ച് മുസ്ലീം കുടുംബത്തെ തിയേറ്ററില്‍ നിന്നും പുറത്താക്കിRead: http://goo.gl/j55wnM
Posted by Kvartha World News on Monday, November 30, 2015
Keywords:  Muslim family forced to leave theatre for not standing during national anthem, New Delhi, Mumbai, Bangalore, National.