Follow KVARTHA on Google news Follow Us!
ad

മൈക്രോസോഫ്റ്റ് ലൂമിയയുടെ വിലയേറിയ ഫോണുകള്‍ വിപണിയില്‍

മൈക്രോസോഫ്റ്റിന്റെ രണ്ടു ബ്രാന്‍ഡഡ് വിലയേറിയ ഫഌഗ്ഷിപ്പ് ഫോണുകള്‍ വിപണിയില്‍. Microsoft has two brand new phones, high-end flagship phones in the market -- the Lumia 950, and the Lumia 950XL.
(www.kvartha.com 30.11.2015) മൈക്രോസോഫ്റ്റിന്റെ രണ്ടു ബ്രാന്‍ഡഡ് വിലയേറിയ ഫ്ലഗ്ഷിപ്പ് ഫോണുകള്‍ വിപണിയില്‍. ലൂമിയ 950 ലൂമിയ 950എക്‌സ്എല്‍ ഫോണുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. യഥാക്രമം 43,699 രൂപ, 49,399 രൂപ എന്നിങ്ങനെയാണ് വില. രണ്ടു വര്‍ഷത്തിന് ശേഷമാണ് വിലയേറിയ ഫോണുകളുമായി മൈക്രോസോഫ്റ്റ് വിപണിയിലെത്തുന്നത്.

Microsoft Lumia flagship
2014ല്‍ മൈക്രോസോഫ്റ്റ് നോക്കിയ ലൂമിയ ഹാന്‍ഡ്‌സെറ്റ് ബിസിനസ് ഏറ്റെടുത്ത ശേഷം ആദ്യമായി പൂര്‍ണ ഉത്തരവാദിത്തമേറ്റെടുത്തു പുറത്തിറക്കുന്ന ഫോണാണിവ. ഇതില്‍ എക്‌സ്എല്ലാണ് വലുപ്പമേറിയ ഫോണ്‍. 5.7 ഇഞ്ചാണ് ഫോണിന്റെ സ്‌ക്രീന്‍ വലുപ്പം. 810 ഒക്റ്റാകോര്‍ പ്രോസസറും 3ജിബി റാമുമാണ് ഫോണിനുളളത്. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ കപ്പാസിറ്റി 32ജിബിയില്‍ നിന്നു 200ജിബിയായി ഉയര്‍ത്താനാവും. 20 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 5 മെഗ്പികസല്‍ മുന്‍ക്യാമറയുമാണ് ഫോണിനുളളത്.


5.2 ഇഞ്ചാണ് ലൂമിയ 950യുടെ സ്‌ക്രീന്‍ വലുപ്പം. 808 ഹെക്‌സാകോര്‍ പ്രോസസറും 3ജിബി റാമുമാണ് ഫോണിനുളളത്. എക്‌സ്എല്‍ ക്യാമറ സൗകര്യം തന്നെ 950യിലുമുണ്ട്. എന്നാല്‍ 3340 എംഎഎച്ച് ബാറ്ററി ചാര്‍ജുളള എക്‌സ്എല്‍ ഫോണിനേക്കാള്‍ കൂടുതലാണ് 950 ലൂമിയയുടെ ബാറ്ററി ചാര്‍ജ്. അതായത് 3,800 എംഎഎച്ച്. വിന്‍ഡോസ് 10ലാണ് ഫോണുകള്‍ പ്രവര്‍ത്തിക്കുന്നത്.

SUMMARY: Microsoft has two brand new phones, high-end flagship phones in the market -- the Lumia 950, and the Lumia 950XL. The devices, which are priced at Rs. 43,699 and Rs. 49,399, are significant because Microsoft hasn’t released a high-end phone in the country for almost two years now. The new Lumia phones are also the first handsets developed wholly by Microsoft after the company took over Nokia’s handset business in April 2014 for $7.2 billion.