Follow KVARTHA on Google news Follow Us!
ad

വനത്തിനുള്ളില്‍ നിന്ന് മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തു

സൈലന്റ്‌വാലി കരുതല്‍മേഖലയില്‍ വനത്തിനുള്ളില്‍ നിന്നു മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തു. palakkad, Kerala, Maoist, Police,
പാലക്കാട്: (www.kvartha.com 30.11.2015)   സൈലന്റ്‌വാലി  കരുതല്‍മേഖലയില്‍ വനത്തിനുള്ളില്‍ നിന്നു മാവോയിസ്റ്റുകള്‍ ഉപയോഗിച്ചതെന്നു കരുതുന്ന വെടിയുണ്ടകളും വയര്‍ലസ് സെറ്റും കണ്ടെടുത്തു. കഴിഞ്ഞദിവസം തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ പൊലീസും മാവോയിസ്റ്റും ഏറ്റുമുട്ടിയിരുന്നു.

രണ്ടു പൊട്ടാത്ത വെടിയുണ്ടകളും പൊട്ടിയ വെടി ഉണ്ടകളുടെ അവശിഷ്ടങ്ങളുമാണ് കണ്ടെടുത്തത്. മാവോയിസ്റ്റ് നേതാവ് വിക്രംഗൗഡ, ഭാര്യ രജിത, വയനാട് സ്വദേശി സോമന്‍, പ്രഭ എന്നിവരടങ്ങിയ സംഘമാണു പൊലീസിനുനേരെ വെടി ഉതിര്‍ത്തതെന്നാണ് പോലീസിന്റെ നിഗമനം. ഇവര്‍ക്കെതിരെ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്തു.

കണ്ടെടുത്ത വയര്‍ലസ് സെറ്റ് പ്രവര്‍ത്തനക്ഷമമാണ്. എന്നാല്‍ ഇതിന്റെ സീരിയല്‍ നമ്പര്‍ നീക്കം ചെയ്തിട്ടുണ്ട്. കേരളാ പൊലീസ് ഉപയോഗിക്കുന്നതില്‍ നിന്ന് വ്യത്യസ്തമാണിത്. ഹെടെക് സെല്ലിന്റെ സഹായത്തോടെ വയര്‍ലെസില്‍ നിന്നുള്ള വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്.

Palakkad, Kerala, Maoist, Police.


Keywords:  Palakkad, Kerala, Maoist, Police.