Follow KVARTHA on Google news Follow Us!
ad

പൊലീസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസിലെ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു

പൊലീസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി ശരണ്യയുടെ സഹായിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. Police, Congress, Youth, Kochi, Kerala, Arrest,
.കൊച്ചി: (www.kvartha.com 30.11.2015) പൊലീസില്‍ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ പ്രധാന പ്രതി ശരണ്യയുടെ സഹായിയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ തൃക്കുന്നപ്പുഴ പാനൂര്‍ തറയില്‍ വീട്ടില്‍ നൈസിലിനെ (27) ആണ് അറസ്റ്റ് ചെയ്തത്.

ഹരിപ്പാട് കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. തട്ടിപ്പ് ആരംഭിക്കാന്‍ ശരണ്യക്ക് കൂട്ടാളിയായി പ്രവര്‍ത്തിച്ചത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും അയല്‍വാസിയായ നൈസിലായിരുന്നെന്നു പൊലീസ് പറഞ്ഞു. നൈസിലിന്റെ സഹോദരി ബാങ്ക് ഉദ്യോഗസ്ഥയാണ്. അതിനാല്‍ ബാങ്കില്‍ ജോലിക്കു സാധ്യതയുണ്ടോ എന്നറിയാനാണു ശരണ്യ നൈസലിനെ സമീപിച്ചത്. എന്നാല്‍, എന്‍സിസിയുടെ സര്‍ട്ടിഫിക്കറ്റ് ഉള്ളതിനാല്‍ പൊലീസില്‍ ജോലി വാങ്ങിത്തരാമെന്നു ശരണ്യയ്ക്ക് നൈസില്‍ ഉറപ്പു നല്‍കി.

 മറ്റുള്ളവര്‍ക്കു പൊലീസില്‍ ജോലി വാങ്ങി നല്‍കിയാല്‍ ലഭിക്കുന്ന നേട്ടത്തെകുറിച്ച് ശരണ്യയെ ധരിപ്പിച്ചു. ഇങ്ങനെയാണ് ഇരുവരും തട്ടിപ്പിന് ഇറങ്ങിയതെന്ന്  പൊലീസ്  പറഞ്ഞു. ഇതിനകെ 32 കേസുകളിലായി ശരണ്യ 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തതായാണ് ഇതുവരെ ലഭിച്ച വിവരം. ഇതില്‍ 20 ലക്ഷം രൂപ തിരികെ നല്‍കി പരാതി ഒഴിവാക്കിയതായും കണ്ടെത്തി.

യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് നൈസിലിനെ പുറത്താക്കിയതായി ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് എസ്. ദീപു അറിയിച്ചു

Police, Congress, Youth, Kochi, Kerala, Arrest.


Keywords: Police, Congress, Youth, Kochi, Kerala, Arrest.