Follow KVARTHA on Google news Follow Us!
ad

ഒരു മില്യണ്‍ റിയാല്‍ ഇനാം പ്രഖ്യാപിച്ചിട്ടും ജൗരിയെ കണ്ടെത്താനായില്ല; ജൗരിയെന്ന മറ്റൊരു പെണ്‍കുട്ടിയുടെ മൃതദേഹം കടല്‍തീരത്ത് കണ്ടെത്തി

റിയാദ്: (www.kvartha.com 30.11.2015) ഒരു മില്യണ്‍ റിയാല്‍ ഇനാം പ്രഖ്യാപിച്ചിട്ടും കാണാതായ ജൗരിയെന്ന രണ്ടര വയസുകാരിയെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സൗദി പോലീസ്.Jahouri Al Khaldi, Missing, Dead Body, Saudi Arabia,
റിയാദ്: (www.kvartha.com 30.11.2015) ഒരു മില്യണ്‍ റിയാല്‍ ഇനാം പ്രഖ്യാപിച്ചിട്ടും കാണാതായ ജൗരിയെന്ന രണ്ടര വയസുകാരിയെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് സൗദി പോലീസ്. റിയാദിലെ ആശുപത്രിയില്‍ നിന്നും കഴിഞ്ഞയാഴ്ചയാണ് ജൗരി അല്‍ ഖല്‍ദിയെന്ന പെണ്‍കുട്ടിയെ അജ്ഞാതന്‍ കാറില്‍ കയറ്റിക്കൊണ്ടു പോയത്. കുടുംബാംഗങ്ങള്‍ക്കൊപ്പമായിരുന്നു ജൗരി ആശുപത്രിയിലെത്തിയത്.

ഇതിനിടെ ജൗരിയുടെ മൃതദേഹം കടല്‍ തീരത്ത് കണ്ടെത്തിയെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ കോളിളക്കം സൃഷ്ടിച്ചു. എന്നാല്‍ ഇത് കാണാതായ ജൗരിയല്ലെന്നും അതേ പേരിലുള്ള മറ്റൊരു പെണ്‍കുട്ടിയാണെന്നുമുള്ള വിശദീകരണവുമായി പോലീസ് രംഗത്തെത്തി.

അല്‍ റിയാദ് ദിനപത്രത്തിന് നല്‍കിയ പ്രസ്താവനയിലാണ് പോലീസ് ഇക്കാര്യം നിഷേധിച്ചത്.

അന്വേഷണം തൃപ്തികരമായാണ് മുന്നോട്ടുപോകുന്നതെന്നും ഉടന്‍ കുട്ടിയെ കണ്ടെത്താനാകുമെന്നും പോലീസ് അറിയിച്ചു. ഇതിനിടെ സോഷ്യല്‍മീഡിയയിലൂടെ അപവാദ പ്രചാരണം നടത്തുന്നത് തെറ്റാണെന്നും അത്തരക്കാര്‍ കരുതിയിരിക്കണമെന്നും പോലീസ് പ്രസ്താവനയില്‍ പറയുന്നു.

അജ്ഞാത വ്യക്തിക്കൊപ്പം ജൗരി കാറില്‍ കയറിപോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സിസിടിവി ക്യാമറയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇയാളുമായി ജൗരി സംസാരിക്കുന്നത് കണ്ടെന്ന് ആശുപത്രിയിലെ ഒരു നഴ്സ്ല് പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

Jahouri Al Khaldi, Missing, Dead Body, Saudi Arabia,


SUMMARY: Saudi police denied that a little girl found dead on a beach in the Gulf Kingdom on Sunday is the one who was abducted last week although she has the same name.

Keywords: Jahouri Al Khaldi, Missing, Dead Body, Saudi Arabia,