Follow KVARTHA on Google news Follow Us!
ad

വെള്ളാപ്പള്ളിക്കെതിരെ മതേതര കേരളം ഒന്നിച്ച്; നൗഷാദിനെതിരായ പരാമര്‍ശത്തില്‍ ഐ.പി.സി 153 എ പ്രകാരം പോലീസ് കേസെടുത്തു

കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ മരിച്ച സംഭവത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്.എന്‍.ഡി.പി Thiruvananthapuram, Kerala, Vellapally Natesan, Case, Police
തിരുവനന്തപുരം: (www.kvartha.com 30.11.2015) കോഴിക്കോട് മാന്‍ഹോളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്നതിനിടെ നൗഷാദ് എന്ന ചെറുപ്പക്കാരന്‍ മരിച്ച സംഭവത്തില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയ എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു. ഐ.പി.സി 153 എ അനുസരിച്ചാണ് കേസെടുത്തത്. വര്‍ഗീയ, വംശീയ വിദ്വേഷം തടയാനുള്ള വകുപ്പാണിത്. ഈ കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കില്ല. പിഴയും മൂന്നു വര്‍ഷം വരെ തടവും ലഭിക്കാം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്ത കാര്യം അറിയിച്ചത്.

വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്‌ക്കെതിരെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശം ഉയര്‍ന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേസെടുത്തത്. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍, ടി.എന്‍ പ്രതാപന്‍ എം.എല്‍.എ തുടങ്ങിയവര്‍ കത്ത് നല്‍കിയിരുന്നു. പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ഉള്‍പെടെയുള്ളവരും വെള്ളാപ്പള്ളിക്കെതിരെ നിയമനടപടിയെടുക്കണമെന്ന് ഒരേ സ്വരത്തില്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കേസ് രാഷ്ട്രീയപരമായും, നിയമപരമായും നേരിടുമെന്ന് വെള്ളാപ്പള്ളി പ്രതികരിച്ചു. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. ഞാന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് കോടതിയില്‍ തെളിയിക്കും. ഇതിന്റെ പേരില്‍ ജയിലില്‍ പോകേണ്ടി വന്നാല്‍ പോകുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

Keywords: Thiruvananthapuram, Kerala, Vellapally Natesan, Case, Police.