Follow KVARTHA on Google news Follow Us!
ad

ക്ലാസില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നത് അധ്യാപകന്‍ പിടികൂടി; വിദ്യാര്‍ത്ഥി ജീവനൊടുക്കി

ക്ലാസില്‍ മൊബൈല്‍ഫോണുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടികൂടി. മൊബൈല്‍ഫോണ്‍ വാങ്ങിവെച്ചു. തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. New Delhi, National, Teacher, Student, Mobile Phone, Dead,
ന്യൂഡല്‍ഹി: (www.kvartha.com 30.11.2015) ക്ലാസില്‍ മൊബൈല്‍ഫോണുമായി എത്തിയ വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ പിടികൂടി. മൊബൈല്‍ഫോണ്‍ വാങ്ങിവെച്ചു. തുടര്‍ന്നുണ്ടായ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി തൂങ്ങിമരിച്ചു. പശ്ചിമ ഡല്‍ഹിയിലെ ഗാസിപൂര്‍ പ്രദേശത്ത് താമസിക്കുന്ന തരുണ്‍ എന്ന 10ാം ക്ലാസ് വിദ്യാര്‍ഥിയാണ് തൂങ്ങിമരിച്ചത്.

 സംഭവ സ്ഥലത്തുനിന്ന്  കണ്ടെടുത്ത ആത്മഹത്യാ കുറിപ്പില്‍ മൊബൈല്‍ ഫോണിന്റെ പേരിലുണ്ടായ സംഭവം ഏറെ വിഷമമുണ്ടാക്കിയതായി തരുണ്‍ എഴുതിയിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ സ്‌കൂളില്‍ കൊണ്ടുവന്ന വിവരം മാതാപിതാക്കളെ അറിയിക്കുമെന്ന് അധ്യാപകന്‍ പറഞ്ഞിരുന്നതായും മൊബൈല്‍ തിരിച്ചുതരാന്‍ ആവശ്യപ്പെട്ടെങ്കിലും ടീച്ചര്‍ നിരസിച്ചുവെന്നും തിങ്കളാഴ്ച മാതാപിതാക്കളെയും കൂട്ടി വരാന്‍ ആവശ്യപ്പെട്ടതായും തരുണ്‍ ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.

New Delhi, National, Teacher, Student, Mobile Phone, Dead.


Keywords: New Delhi, National, Teacher, Student, Mobile Phone, Dead.