Follow KVARTHA on Google news Follow Us!
ad

നൗഷാദേ നിനക്കും ഒരു സെല്‍ഫി എടുത്ത് മടങ്ങാമായിരുന്നില്ലേ? വെള്ളാപ്പള്ളിയുടെ പഴി കേള്‍ക്കണമായിരുന്നോ?

നൗഷാദേ നിനക്കും ഒരു സെല്‍ഫി എടുത്ത് മടങ്ങാമായിരുന്നില്ലേ? വെള്ളാപ്പള്ളിയുടെ പഴി Thiruvananthapuram, Facebook, Poster, Kerala,
തിരുവനന്തപുരം: (www.kvartha.com 30.11.2015) നൗഷാദേ നിനക്കും ഒരു സെല്‍ഫി എടുത്ത് മടങ്ങാമായിരുന്നില്ലേ? വെള്ളാപ്പള്ളിയുടെ പഴി കേള്‍ക്കണമായിരുന്നോ? സ്വന്തം ജീവനെക്കുറിച്ചു പോലും ആലോചിക്കാതെ മാന്‍ഹോളില്‍ രണ്ടുപേര്‍ കുടുങ്ങിക്കിടക്കുന്നതുകണ്ട് രക്ഷപ്പെടാന്‍ ശ്രമിച്ച് മരണത്തിന് കീഴടങ്ങിയതാണോ നീ ചെയ്ത തെറ്റ്. നീ രക്ഷപ്പെടുത്താന്‍ ഓടയില്‍ ഇറങ്ങുമ്പോള്‍ അവിടെ കുടുങ്ങിക്കിടക്കുന്നവര്‍ ഹിന്ദുവാണെന്നോ താന്‍ ഒരു മുസ്ലീമാണെന്നോ ചിന്തിച്ചില്ല. അതാണ് നീ ചെയ്ത ഏറ്റവും വലിയ തെറ്റ്.

ഇപ്പോള്‍ നീ മരണത്തിന് മുന്നില്‍ കീഴടങ്ങിയപ്പോള്‍ അനാഥമായത് നിന്റെ കുടുംബം മാത്രമാണ്. അത് മറ്റുള്ളവര്‍ അറിയുന്നുണ്ടോ? കോഴിക്കോട് ഓട വൃത്തിയാക്കാനിറങ്ങി കുടുങ്ങിപ്പോയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട നൗഷാദിനെ അനുസ്മരിച്ച് നടന്‍ അനൂപ് മേനോന്‍ എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലാകുകയാണ്.

കുടുംബമോ, മറ്റ് ബാധ്യതകളോ ഒന്നും നോക്കാതെയാണ് നൗഷാദ് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിച്ചത്. ചുറ്റുമുള്ള മനുഷ്യനെ കാണാനുള്ള കണ്ണുണ്ടാവണം എന്ന ദൈവവചനമായിരിക്കും ഒരുപക്ഷേ അയാളുടെ ഉള്ളില്‍ മുഴങ്ങിയത്. അതുകൊണ്ടുതന്നെ ആ മരണം ഒരു ദുരന്തത്തിനപ്പുറത്തേക്ക് നന്മയുടെയോ മനുഷ്യത്വത്തിന്റെയോ ഒക്കെ പ്രതീകമായി മാറുന്നു.

'നൗഷാദ്... മരിക്കുന്നതിന് തൊട്ടുമുന്‍പുവരെ സ്‌നേഹമുള്ള ഒരു മനുഷ്യന്‍ മാത്രമായിരുന്നു. എന്നാല്‍ ഇന്ന് നിനക്കൊരു ജാതിയുണ്ട്. അത് മാത്രമാണ് നീ എന്ന് പറയിപ്പിക്കാന്‍ നീ മരിക്കണ്ടായിരുന്നുവെന്നാണ് അനൂപ് പറയുന്നത്. രക്ഷപ്പെടുത്താന്‍ ശ്രമിച്ചു എന്ന കുറ്റബോധമില്ലാത്ത ആശ്വാസം കീശയിലിട്ട് നിനക്ക് വീട്ടില്‍ നിന്നെയും കാത്തിരിക്കുന്ന ഭാര്യയുടെ അരികിലേക്ക് പോകാമായിരുന്നു. ഞാനുള്‍പ്പെടുന്ന ഭൂരിപക്ഷം ആളുകളും അതുതന്നെയാണ് ചെയ്തുപോകുന്നതും.

നിനക്കും അതുപോലെ വെറുമൊരു കാഴ്ചക്കാരനായി മാത്രം നില്‍ക്കാമായിരുന്നു. ആ മാന്‍ഹോളില്‍നിന്ന് മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ ഒരു സെല്‍ഫി എടുത്ത് ഞാനും അവിടെ ഉണ്ടായിരുന്നു എന്ന് കാട്ടി അത് പ്രസിദ്ധപ്പെടുത്താമായിരുന്നു. അല്ലെങ്കില്‍ നിന്റെ ഓട്ടോയിലെ യാത്രക്കാരനോട് 'രണ്ട് വരുത്തന്മാര്‍ മയ്യത്തായതിന്റെ ഒരു ദൃക്‌സാക്ഷി വിവരണം നടത്താമായിരുന്നു. രക്ഷിക്കാനിറങ്ങിയില്ലായിരുന്നുവെങ്കില്‍ നിനക്ക് ഈ വൈകുന്നേരവും മിഠായി തെരുവിലൂടെ ഭാര്യയുടെ കൈയ്യും പിടിച്ച് ചുറ്റാമായിരുന്നു. എന്നാല്‍ നീ അതു ചെയ്തില്ല... പകരം മറ്റ് രണ്ട് ജീവനും വേണ്ടി മരിച്ചു. അതാണുണ്ടായത്.

കാണാമറയത്തിരുന്ന് ഇവിടെ നടക്കുന്ന കോമഡികള്‍ കാണുന്നുണ്ടെങ്കില്‍ അവിടെയിരുന്ന് നീ ചിരിക്കുകയാണ് വേണ്ടത്. കാരണം, ആ മാന്‍ഹോളില്‍ അവസാനം ഉണ്ടായിരുന്നത് ഒരു മുസല്‍മാനും രണ്ട് ഹിന്ദുക്കളുമായിരുന്നില്ല എന്ന് നിനക്ക് മാത്രമേ അറിയൂ. കൂട്ടുകാരാ, നീ ഞങ്ങള്‍ക്ക് പകര്‍ന്നു തന്നത് ഈ ലോകത്തിനെ സര്‍വ്വനാശത്തില്‍നിന്നും രക്ഷപ്പെടുത്താന്‍ കഴിയുന്ന ഒരേ ഒരു മരുന്നാണ്... അതിന് ഒരു നാമമില്ല, ജാതിയും എന്നും അനൂപ് മേനോന്‍ പറയുന്നു.

സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മന്ത്രിമാരും മറ്റും നൗഷാദിന്റെ വീട് സന്ദര്‍ശിക്കുകയും അ്‌ദേഹത്തിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി വാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. ഇതിനെതിരെ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. നൗഷാദ് ഒരു മുസ്ലീം ആയതുകൊണ്ടാണ് ഈ സൗകര്യങ്ങളെല്ലാം നല്‍കുന്നത്.

'സ്‌കൂള്‍ ഗെയിംസിന് പോയ ഹാന്‍ഡ് ബോള്‍ ടീം എടപ്പാളില്‍ അപകടത്തില്‍ മരിച്ചപ്പോള്‍
സര്‍ക്കാര്‍ അവഗണിച്ചു. എന്നാല്‍ മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടയില്‍ മരിച്ച നൗഷാദിന് 10 പത്തു ലക്ഷവും ഭാര്യക്ക് സര്‍ക്കാര്‍ ജോലിയും നല്‍കി. ഇവിടെ ജാതിയും മതവുമില്ലെന്നു തെളിഞ്ഞില്ലേ. മരിക്കുന്നെങ്കില്‍ മുസ്‌ലിമായി മരിക്കണം.

മുസ്‌ലിമോ ക്രിസ്ത്യാനിയോ മരിക്കുമെങ്കില്‍ തിരുവനന്തപുരത്തു നിന്ന് മന്ത്രിപ്പട തന്നെ എത്തും. എന്നാല്‍ ഹിന്ദുവാണെങ്കില്‍ ആരും തിരിഞ്ഞു നോക്കില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. അതിനാല്‍ ഭരണം കിട്ടിയാലേ സാമൂഹികനീതി നടപ്പാക്കാനാവൂ. അതുകൊണ്ടാണ് എസ് എന്‍ ഡി പി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കുന്നത്. യാത്ര തലസ്ഥാനത്തെത്തുമ്പോള്‍ ഇപ്പോഴത്തെ രാഷ്ട്രീയനേതാക്കള്‍ വിറക്കും. ജനസംഖ്യയില്‍ 85 ശതമാനം വരുന്ന ഹിന്ദുക്കള്‍ക്കു പട്ടിണി മാത്രമേയുള്ളൂ. ഹിന്ദുക്കളെക്കൊണ്ട് തന്നെ ഹിന്ദുവിരുദ്ധ പ്രചാരണം നടത്തുന്ന രീതിയാണ് മുഖ്യധാര മാധ്യമങ്ങള്‍ അനുവര്‍ത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Anoop Menon writes moving post about Naushad who died trying to save men trapped in manhole , Thiruvananthapuram, Facebook, Poster, Keraa.


Also Read:
മുളിയാര്‍ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പില്‍ കോലീബി സഖ്യം

Keywords:  lAnoop Menon writes moving post about Naushad who died trying to save men trapped in manhole , Thiruvananthapuram, Facebook, Poster, Keraa.