Follow KVARTHA on Google news Follow Us!
ad

മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം അനില്‍ കുംബ്ലെ രാജിവച്ചു

മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനത്ത് നിന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ രാജിവച്ചു. Spin great Anil Kumble has stepped down as the chief mentor of Mumbai Indians with immediate effect.
മുംബൈ:(www.kvartha.com 30.11.2015) മുംബൈ ഇന്ത്യന്‍സ് ഐപിഎല്‍ ടീമിന്റെ മുഖ്യ ഉപദേഷ്ടാവ് സ്ഥാനം മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ രാജിവച്ചു. 2013 ജനുവരി മുതലാണ് കുംബ്ലെ ടീമിന്റെ ഉപദേഷ്ടാവ് സ്ഥാനമേറ്റടുത്തത്. മറ്റു ചില മികച്ച അവസരങ്ങള്‍ ലഭിച്ചതിനാലാണ് പെട്ടെന്നുളള ഈ പിന്മാറ്റമെന്നാണ് സൂചന.

കുംബ്ലെ ഉപദേഷ്ടാവായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെയാണ് 2013ലെ ചാംപ്യന്‍സ് ലീഗില്‍ മുംബൈ ഇന്ത്യന്‍സ് ജേതാക്കളായത്. 2015ലും ടീം സീസണിലെ ജേതാക്കളായിരുന്നു. ടെസ്റ്റിലും വണ്‍ ഡേ മത്സരങ്ങളിലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മികച്ച വിക്കറ്റ് വേട്ടക്കാരനായിരുന്നു അനില്‍ കുംബ്ലെ.

Anil Kumble Mumbai indians
മികച്ച കുറച്ച് ടീമംഗങ്ങളെ നല്ല കളിക്കാരടങ്ങിയ ഒരു ടീമായി രൂപപ്പെടുത്താനായി എന്ന ചാരിതാര്‍ഥ്യത്തോടെയാണ് ഞാന്‍ മടങ്ങുന്നതെന്നു അനില്‍ കുംബ്ലെ പറഞ്ഞു. മൂന്നു വര്‍ഷം കൊണ്ട് രണ്ടു ഐപിഎല്‍ മത്സരങ്ങളിലും ഒരു ചാംപ്യന്‍സ് ലീഗ് മത്സരത്തിലും വിജയികളാകാന്‍ ടീമിന് കഴിഞ്ഞു. ഒരേ വര്‍ഷം(2013) രണ്ടു ട്രോഫികള്‍ നേടാന്‍ ടീമിന് കഴിഞ്ഞതില്‍ വളരെയേറെ സന്തോഷമുളളതായും കുംബ്ലെ പറയുന്നു.

SUMMARY: Spin great Anil Kumble has stepped down as the chief mentor of Mumbai Indians with immediate effect. Kumble, who has been associated with the Indian Premier League franchise since January 2013, has decided to pursue other opportunities in sports and cricket.