Follow KVARTHA on Google news Follow Us!
ad

ഹജ്ജ് കോണ്‍സല്‍ നൂര്‍ റഹ് മാന്‍ ശൈഖിന് ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറം യാത്രയയപ്പു നല്‍കി

തുടര്‍ച്ചയായ നാല് ഹജ്ജ് സീസണുകളില്‍ കോണ്‍സല്‍ പദവിയിലിരുന്ന് ഹാജിമാരെ സേവിക്കാന്‍ അവസരം ലഭിച്ചതിന്റെ സംതൃപ്തിയോടെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ Jeddah, Hajj, Media, Gulf, Noor Rahman
ജിദ്ദ: (www.kvartha.com 31.10.2015) തുടര്‍ച്ചയായ നാല് ഹജ്ജ് സീസണുകളില്‍ കോണ്‍സല്‍ പദവിയിലിരുന്ന് ഹാജിമാരെ സേവിക്കാന്‍ അവസരം ലഭിച്ചതിന്റെ സംതൃപ്തിയോടെ ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് നൂര്‍ റഹ് മാന്‍ ശൈഖ് ജിദ്ദയോട് വിട പറയുന്നു. മുഹമ്മദ് നൂര്‍ ശൈഖിന്റെ മികച്ച സേവനം മറ്റു രാജ്യങ്ങളുടെ ഹജ്ജ് മിഷനുകള്‍ വരെ അംഗീകരിച്ചതാണ്.

ലഭ്യമായ എല്ലാ ആധുനിക സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ഹാജിമാരെ സേവിക്കുക എന്ന അദ്ദേഹത്തിന്റെ നയത്തിന്റെ ഭാഗമായിട്ടായിരുന്നു മൊബൈലുകളില്‍ ഉപയോഗിക്കാനുള്ള ഹജ്ജ് മിഷന്‍ അപ്ലിക്കേഷനുകളും പരാതികളും മറ്റും സ്വീകരിക്കാന്‍ സോഷ്യല്‍ മീഡിയകളും ഇന്ത്യന്‍ ഹജ്ജ് മിഷന്‍ വിജയകരമായി നടപ്പിലാക്കിയത്. ഹാജിമാരുടെ താമസ യാത്രാ സൗകര്യങ്ങളെല്ലാം സ്വകാര്യ ഗ്രൂപ്പുകളോട് കിട പിടിക്കുന്നതാക്കാന്‍ മുഹമ്മദ് നൂര്‍ വഹിച്ച പങ്ക് വലുതാണ്.

ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം നല്‍കിയ യാത്രയയപ്പ് വേളയില്‍, ജിദ്ദയിലെ മാധ്യമ പ്രവര്‍ത്തകര്‍ നല്‍കിയ പിന്തുണ ഒരിക്കലും മറക്കാന്‍ കഴിയാത്തതാണെന്ന് കോണ്‍സല്‍ അനുസ്മരിച്ചു. ഹജ്ജ് സമയത്ത് സന്നദ്ധ പ്രവര്‍ത്തനങ്ങളിലേര്‍പെടുന്നവരുടെ ത്യാഗ മനസ്ഥിതിയെയും കോണ്‍സല്‍ പ്രശംസിച്ചു. ന്യൂയോര്‍ക്കിലെ യു.എന്‍ ആസ്ഥാനത്തെ പെര്‍മ്മനന്റ് മിഷന്‍ ഓഫ് ഇന്ത്യയിലെ ഫസ്റ്റ് സെക്രട്ടറിയായാണ് മുഹമ്മദ് നൂര്‍ ഇനി പ്രവര്‍ത്തിക്കുക.

ജിദ്ദ ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് മായിന്‍ കുട്ടിയും സി.കെ മൊറയൂരും ചേര്‍ന്ന് മുഹമ്മദ് നൂറിനു മൊമെന്റോ സമ്മാനിച്ചു. മീഡിയാ ഫോറം മെമ്പര്‍മാരായ അബ്ദുര്‍ റഹ് മാന്‍ വണ്ടൂര്‍, ജലീല്‍ കണ്ണമംഗലം, ഇബ്രാഹീം ശംനാട്, ജിഹാദുദ്ദീന്‍ അരീക്കാടന്‍, കബീര്‍ കൊണ്ടോട്ടി, സുല്‍ഫീക്കര്‍ ഒതായി, മുസ്തഫ പെരുവള്ളൂര്‍ എന്നിവര്‍ സംബന്ധിച്ചു.


Keywords: Jeddah, Hajj, Media, Gulf, Noor Rahman.