Follow KVARTHA on Google news Follow Us!
ad

'സ്വിഫ്റ്റിന് പരിമിതകാല പതിപ്പുമായി മാരുതി സുസുക്കി

നവരാത്രി, ദീപാവലിയും പോലെയുളള ഉത്സവ കാലങ്ങള്‍ വാഹന നിര്‍മാതാക്കള്‍ക്കും ഉത്സവകാലമാണ്. പുതിയ മോഡലുകളും പരിമിതകാല മോഡലുകളുമൊക്കെയായി അവര്‍ വിപണി കീഴടക്കാനെത്തും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനപ്രിയ മോഡലായ 'സ്വിഫ്റ്റി'ന്ു പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. Maruti Suzuki, the country's largest car maker, launched the new special edition of its popular model Swift in India on Tuesday, 6 October, with a price tag starting at Rs 5.28 lakh (ex-showroom Delhi).
(www.kvartha.com 06.10.2015) നവരാത്രി, ദീപാവലിയും പോലെയുളള ഉത്സവ കാലങ്ങള്‍ വാഹന നിര്‍മാതാക്കള്‍ക്കും ഉത്സവകാലമാണ്. പുതിയ മോഡലുകളും പരിമിതകാല മോഡലുകളുമൊക്കെയായി അവര്‍ വിപണി കീഴടക്കാനെത്തും. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ജനപ്രിയ മോഡലായ 'സ്വിഫ്റ്റി'ന്ു പരിമിതകാല പതിപ്പ് അവതരിപ്പിച്ചു. 5.28 ലക്ഷം രൂപയാണ് കാറിന്റെ ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില.
       
ചുവപ്പും കറുപ്പും കോംപിനേഷനും, റേസിങ് സ്‌ട്രൈപ്പിന്റെ പകിട്ടുമായെത്തുന്ന കാറിന് 'ഗ്ലോറി എഡീഷന്‍' എന്നാണു പേര്. പുറത്ത് ചുവപ്പില്‍ തീര്‍ത്ത സൈഡ് സ്‌കെര്‍ട്ടുകള്‍ക്കും ബംപര്‍ എക്സ്റ്റന്‍ഷനുമൊപ്പം കറുപ്പ് നിറത്തിലുള്ള 'സി പില്ലറും' കാറിലുണ്ട്. പുത്തന്‍ ഫ്‌ളോര്‍ മാറ്റുകള്‍ക്കൊപ്പം ബ്ലൂടൂത്ത് സംവിധാനമുള്ള മ്യൂസിക് സിസ്റ്റവും കാറിലുണ്ട്. റിയര്‍വ്യൂ കാമറ സഹിതമുള്ള റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റും ഗ്ലോറി വാഗ്ദാനം ചെയ്യുന്നുണ്ട്. നിലവിലുള്ള 'വിഎക്‌സ്‌ഐ', 'വിഡിഐ' വകഭേദങ്ങളാണു 'ഗ്ലോറി എഡീഷന്‍' ആയി രൂപാന്തരപ്പെടുത്തുന്നത്.
     
Maruti Suzuki Glorie

SUMMARY: Maruti Suzuki, the country's largest car maker, launched the new special edition of its popular model Swift in India on Tuesday, 6 October, with a price tag starting at Rs 5.28 lakh (ex-showroom Delhi).
Dubbed as Swift Glory, the limited edition of Swift will be available in two variants: Swift glory limited edition VDI and VXI. 
     As for features, Maruti Swift Glory, sports-themed edition gets dual-tone red-and-black seat upholstery, Bluetooth-enabled music system, new floor mats, reverse parking assist with a rear-view camera, steering wheel and gear cover. Other features include sports themed body graphics, red roof and wing mirrors, side decals, side skirting, a rear spoiler and racing stripes.