Follow KVARTHA on Google news Follow Us!
ad
Posts

അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു; തനിക്ക് നേരെ ഒരു ചുക്കും ഉണ്ടാകാന്‍ പോകുന്നില്ലെന്ന് വെള്ളാപ്പള്ളി

സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതംAlappuzha, Ramesh Chennithala, Crime Branch, Allegation, High Court of Kerala,
ആലപ്പുഴ: (www.kvartha.com 31.10.2015) സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

ആരോപണത്തിന് ശാശ്വതപരിഹാരം ഉണ്ടാകട്ടെയെന്നും സംശയരോഗികള്‍ക്ക് രോഗശമനമുണ്ടാകട്ടെ എന്നും പറഞ്ഞ വെള്ളാപ്പള്ളി തനിക്കുനേരെ ഒരു ചുക്കും ഉണ്ടാകാന്‍ പോകുന്നില്ലെന്നും അന്വേഷണം സ്വാമിയോടുള്ള കടന്ന ക്രൂരതയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

2002 ലാണ് സ്വാമി ശാശ്വതീകാനന്ദയെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടത്. മുങ്ങിമരണമാണെന്ന് അന്നേ തെളിഞ്ഞതാണ്. എന്നാല്‍ കഴിഞ്ഞദിവസം ബാര്‍ ഉടമ ബിജു രമേശാണ് ശാശ്വതീകാനന്ദയുടെ മരണം മുങ്ങിമരണമല്ലെന്നും അതൊരു കൊലപാതകമാണെന്നും പറഞ്ഞ് രംഗത്തെത്തിയത്.

സംഭവത്തില്‍ വെള്ളാപ്പള്ളിക്കും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കും പങ്കുണ്ടെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. തുടര്‍ന്ന് ചാനലുകളിലും മറ്റും ഇതു സംബന്ധിച്ചുള്ള ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്ന് പ്രശ്‌നത്തില്‍ ഹൈക്കോടതിയും ഇടപെട്ടിരുന്നു. നീന്തലറിയാവുന്ന സ്വാമി എങ്ങനെ മുങ്ങിമരിച്ചുവെന്നും ഹൈക്കോടതി ചോദിച്ചിരുന്നു.

മാത്രമല്ല സംഭവത്തില്‍ തുടരന്വേഷണം നടത്തുന്നതില്‍ എന്താണ് തെറ്റെന്നും ഹൈക്കോടതി
ചോദിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ആഭ്യന്തരമന്ത്രാലയം തുടര്‍ അന്വേഷണം പ്രഖ്യാപിച്ചത്. പുതിയ തെളിവുണ്ടെന്ന് ബോധ്യപ്പെട്ടതിനാലാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായെന്നും അദ്ദേഹം പറഞ്ഞു.

ക്രൈംബ്രാഞ്ച് എഡിജിപി എസ്.ആനന്ദകൃഷ്ണന്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. ക്രൈംബ്രാഞ്ച് എസ്പി കെ.മധുവിനാണ് അന്വേഷണ ചുമതല.

Also Read:
പാത്തൂരില്‍ പി. കരുണാകരന്‍ എം പിയുടെ വാഹനം യു ഡി എഫ് പ്രവര്‍ത്തകര്‍ തടഞ്ഞു

Keywords:  "I welcome the decision to re-probe the death of Swami Saswathikananda, Alappuzha, Ramesh Chennithala, Crime Branch, Allegation, High Court of Kerala.