Follow KVARTHA on Google news Follow Us!
ad

തോട്ടം സമരം ശക്തമാകുന്നു; പെമ്പിളൈ ഒരുമൈയില്‍ ആശയക്കുഴപ്പം

സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത തോട്ടം പണിമുടക്കിന്റെ രണ്ടാം ദിവസമായ Idukki, Woman, Allegation, Kerala,
ഇടുക്കി: (www.kvartha.com 30.09.2015) സംയുക്ത ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത തോട്ടം പണിമുടക്കിന്റെ രണ്ടാം ദിവസമായ ചൊവ്വാഴ്ച മൂന്നാര്‍ സ്ത്രീ മുന്നേറ്റത്തിലെ കൂടുതല്‍ തൊഴിലാളികള്‍ പണിമുടക്കില്‍ അണിചേര്‍ന്നു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് നടന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സമരം ബുധനാഴ്ച കൂടുതല്‍ തീക്ഷ്ണമാക്കാനാണ് ട്രേഡ് യൂണിയനുകളുടെ നീക്കം.

മൂന്നാര്‍ സ്ത്രീ മുന്നേറ്റത്തിലൂടെ നഷ്ടപ്പെട്ട പ്രതാപം സമരത്തിലൂടെ വീണ്ടെടുക്കാനാണ് ട്രേഡ് യൂണിയനുകളുടെ ശ്രമം. ബുധനാഴ്ച സമരം 100 ശതമാനമാക്കാന്‍ കഴിയുമെന്നും അതുവഴി പെമ്പിളൈ ഒരുമൈ സ്വയം ഇല്ലാതാകുമെന്നുമാണ് യൂണിയനുകളുടെ പ്രതീക്ഷ. അതേ സമയം പരസ്പര ആശയവിനിമയം നടത്തിയ ശേഷം ഭാവി പരിപാടികള്‍ തീരുമാനിക്കുമെന്ന് പെമ്പിളൈ ഒരുമൈ നേതാക്കള്‍ അറിയിച്ചു.

സമരം പുനരാരംഭിക്കുമെന്നും അത് എന്നാണെന്ന് പറയാനാകില്ലെന്നും ഒരുമൈ നേതാവ് ലിസി സണ്ണി പറഞ്ഞു. തുടര്‍സമരത്തെക്കുറിച്ച് സംഘടനക്കുളളില്‍ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.
പെമ്പിളൈ ഒരുമൈ നേതാക്കളടക്കം 208 സ്ത്രീ തൊഴിലാളികള്‍ മാത്രമാണ് കഴിഞ്ഞദിവസം  മൂന്നാറിലെ തോട്ടം മേഖലയില്‍ ജോലിക്കിറങ്ങിയത്. കണ്ണന്‍ദേവന്‍ കമ്പനിയില്‍ 108ഉം ടാറ്റായുടെ പളളിവാസല്‍ എസ്‌റ്റേറ്റില്‍ 100ഉം. കഴിഞ്ഞ ദിവസം 300ലേറെ പേര്‍ പണിക്കിറങ്ങിയിരുന്നു. ഇതോടെ ദേശീയ ശ്രദ്ധ നേടിയ മൂന്നാര്‍ സ്ത്രീ മുന്നേറ്റത്തിലെ ദൗര്‍ബല്യം കൂടുതല്‍ വ്യക്തതമായി.

കഴിഞ്ഞ ദിവസം ആരും പണിക്കിറങ്ങാത്ത പളളിവാസല്‍ എസ്‌റ്റേറ്റില്‍ ചൊവ്വാഴ്ച 100 പേര്‍ ജോലിക്കിറങ്ങിയത് ശ്രദ്ധേയമായി. 186 തൊഴിലാളികള്‍ പണിക്കിറങ്ങി എന്നാണ് പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍്ട്ട്. കണ്ണന്‍ ദേവന്‍ ഗ്രൂപ്പിന്റെ ഏഴും ടാറ്റായുടെ രണ്ടും തേയില തോട്ടങ്ങളാണ് മൂന്നാറിലുളളത്. 10,979 തൊഴിലാളികള്‍ കണ്ണന്‍ദേവനിലുണ്ട്. പളളിവാസലില്‍ 1,014 തൊഴിലാളികളും.

പെമ്പിളൈ ഒരുമൈ നേതാക്കളായ ലിസി സണ്ണി, ഗോമതി അഗസ്റ്റിന്‍ എന്നിവര്‍ കഴിഞ്ഞദിവസവും പണിക്കിറങ്ങിയപ്പോള്‍ കഴിഞ്ഞ ദിവസം ട്രേഡ് യൂനിയന്‍ പക്ഷത്തേക്ക് ചുവടു മാറിയ ഇന്ദ്രാണി പണിമുടക്കില്‍ ഉറച്ചു നിന്നു.

തോട്ടം മേഖലയിലെ ലയങ്ങളില്‍ ദിവസങ്ങളായി നടത്തുന്ന ട്രേഡ് യൂണിയന്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ഫലം കാണുന്നു എന്നാണ് രണ്ടാം ദിവസത്തെ സമരം സൂചിപ്പിക്കുന്നത്. മോഹനവാഗ്ദാനങ്ങളാണ് വനിതാ തൊഴിലാളികള്‍ക്ക് ട്രേഡ് യൂണിയന്‍ നേതാക്കള്‍ നല്‍കുന്നത്.

ട്രേഡ് യൂനിയന്‍ സഹകരണ സംഘങ്ങളില്‍ നിന്നും വായ്പ മുതല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥിത്വം വരെ ഇതില്‍പ്പെടും. കൂടാതെ തമിഴ്‌തൊഴിലാളികളിലെ പ്രബല ജാതി വിഭാഗങ്ങളായ പളളന്‍, പറയന്‍ എന്നിവരില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമം നടക്കുന്നതായി പെമ്പിളൈ ഒരുമൈ നേതാക്കള്‍ ആരോപിക്കുന്നു.

Workers strike in tea estates in Kerala continues, Idukki, Woman

Also Read:
മത്സ്യബന്ധനത്തെചൊല്ലി ചെറുവത്തൂര്‍ തുറമുഖത്ത് സംഘര്‍ഷം; തോണികള്‍ കടത്തിക്കൊണ്ടുപോയി

Keywords: Workers strike in tea estates in Kerala continues, Idukki, Woman, Allegation, Kerala.