Follow KVARTHA on Google news Follow Us!
ad

പുലിയിലെ ശ്രുതി ഹാസന്റെ വസ്ത്ര രഹസ്യം !

ഇളയദളപതിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പുലി ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളിലെത്തുകയാണ്. വിജയ് നായകനാകുന്ന ആദ്യ ഫാന്റസി ത്രില്ലര്‍ കൂടിയായിരിക്കും ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി. അതുകൊണ്ട് തന്നെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. Watching the promos of Puli, with the ensemble cast clad in elaborate costumes, evokes the feel of a period film. However, Chaitanya Rao, who worked on Shruti Haasan’s principal costumes in the films, tells us with a hint of mystery, “The costumes represent the past, present and future.”
(www.kvartha.com 30.09.2015) ഇളയദളപതിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം പുലി ഒക്ടോബര്‍ ഒന്നിന് തിയറ്ററുകളിലെത്തുകയാണ്. വിജയ് നായകനാകുന്ന ആദ്യ ഫാന്റസി ത്രില്ലര്‍ കൂടിയായിരിക്കും ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന്ന പുലി. അതുകൊണ്ട് തന്നെ ആരാധകരും വലിയ പ്രതീക്ഷയിലാണ്. ട്രെയ്‌ലറുകളും, പോസ്റ്ററുകളും ടീസറുമൊക്കെയായി പ്രതീക്ഷ ഉയര്‍ത്തുകയും ചെയ്തു. ഇതിലെ നായിക നായകന്മാരുടെ വസ്ത്രധാരണത്തെക്കുറിച്ചും ചര്‍ച്ചകള്‍ ചൂടുപിടിക്കുകയാണ്. പൗരാണിക കാലത്തെ കഥയാണെന്നും അതിനനുസരിച്ചുളള കോസ്റ്റിയൂമാണ് ഓരോരുത്തര്‍ക്കുമെന്നുമാണ് സംവിധായകന്‍ വെളിപ്പെടുത്തിയ ഏക വിവരം. കണ്ടറിഞ്ഞ വിശേഷങ്ങള്‍ കൂടിയായപ്പോള്‍ ആരാധകര്‍ ആകെ ത്രില്ലടിച്ച മട്ടാണ്.

ചിത്രത്തില്‍ ശ്രുതി ഹാസനും ഹന്‍സികയുമാണ് നായികമാരായി എത്തുന്നത്. ശ്രുതിയുടെ സിനിമയിലെ വസ്ത്രങ്ങള്‍ ഇതിനോടകം തരംഗമായി കഴിഞ്ഞു. പ്രശസ്ത കോസ്റ്റ്യും ഡിസൈനര്‍ ചൈതന്യ റാവു ആണ് ശ്രുതി ഹാസനായി വസ്ത്രങ്ങള്‍ നിര്‍മിച്ചിരിക്കുന്നത്. ഈ വസ്ത്രങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു രഹസ്യം ഒളിഞ്ഞിരിപ്പുണ്ടെന്ന് റാവു പറയുന്നു. ഭാവി, ഭൂതം, വര്‍ത്തമാനകാലം എന്നിവയാണ് ഈ വസ്ത്രത്തിലൂടെ അര്‍ഥമാക്കുന്നത്. സിനിമ കണ്ടാല്‍ മാത്രമേ അത് മനസിലാകൂ എന്നും അദ്ദേഹം പറഞ്ഞു. പൗരാണിക കാലത്തെ രാജകുടുംബങ്ങളോട് സമാനമായ വേഷവിധാനമാണ് ശ്രുതിയുടേത്. എന്നാല്‍ ലാളിത്യമുണ്ടു താനും. ഇത് ആരാധകരെ കുഴയ്ക്കുന്നുണ്ട്. രാജകുമാരിയാണോ അല്ലയോ എന്ന സംശയം ബാക്കിയാണ്.
സിനിമക്കായി ശ്രുതി ഹാസനും തയാറെടുപ്പുകള്‍ നടത്തിയിരുന്നു. ശരീരഭാരം കുറക്കുകയും ഭക്ഷണം നിയന്ത്രിക്കുകയും ചെയ്തു. 
   


SUMMARY: Watching the promos of Puli, with the ensemble cast clad in elaborate costumes, evokes the feel of a period film. However, Chaitanya Rao, who worked on Shruti Haasan’s principal costumes in the films, tells us with a hint of mystery, “The costumes represent the past, present and future.” The Chennai-based designer tell us how he transformed the sketches from his lookbook to period costumes.

Directed by Chimbu Deven of Imsai Arasan 23m Pulikesi and Arai En 305-il Kadavul fame, Rao describes his first collaboration with the director as “brilliant”. “Shruti Haasan also had her say in the preparations, because she had spent a lot of time toning her body, and wanted to look sensuous. She was keen that the clothes had to accentuate her body,” Rao informs.