Follow KVARTHA on Google news Follow Us!
ad

ഉത്തരം പറയാത്ത കുട്ടിയെ അധ്യാപകന്‍ അടിച്ചുകൊന്നു

ഉത്തരം പറയാത്ത കുട്ടിയെ അധ്യാപകന്‍ അടിച്ചുകൊന്നു.ഉത്തര്‍ പ്രദേശിലെ ഗദ്വാറിലെStudent, Report, Minister, National,
ലഖ്‌നൊ: (www.kvartha.com 30.09.2015) ഉത്തരം പറയാത്ത കുട്ടിയെ അധ്യാപകന്‍ അടിച്ചുകൊന്നു.ഉത്തര്‍ പ്രദേശിലെ ഗദ്വാറിലെ നവാരന്‍ വില്ലേജിലെ പ്രൈമറി സ്‌കൂളില്‍ ചൊവ്വാഴ്ചയാണ് സംഭവം. 10 വയസ്സുകാരനായ റാംജി എന്ന കുട്ടിയാണ് അധ്യാപകന്‍ വിജയ് റാമിന്റെ മര്‍ദ്ദനമേറ്റ് മരിച്ചത്. അധ്യാപകന്റെ ചോദ്യത്തിന് ശരിയായി ഉത്തരം പറയാത്തതിനായിരുന്നു മര്‍ദ്ദനം.

സംഭവത്തെ തുടര്‍ന്ന് വിജയ് റാമിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടിയെ ഇയാള്‍ അടിക്കുകയും ഉപദ്രവിക്കുകയും ചെയ്തതായി മറ്റു കുട്ടികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ സ്‌കൂളിലേക്ക് പ്രകടനം നടത്തി. നവാരന്‍ വില്ലേജിലെ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച റാംജി.

അധ്യാപകനായ വിജയ് റാമിനെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി വിദ്യാഭ്യാസ മന്ത്രി രാം ഗോവിന്ദ് ചൗധരി പറഞ്ഞു. വിദ്യാഭ്യാസവകുപ്പില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി ജില്ലാ മജിസ്‌ട്രേറ്റ് ശരദ് കുമാര്‍ പറഞ്ഞു. ഇതാദ്യമായിട്ടല്ല സംസ്ഥാനത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ് ഒരു വിദ്യാര്‍ഥി മരിക്കുന്നത്.

School boy dies after being thrashed by teacher in UP, Student, Report, Minister, National.


Also Read:
പ്രമുഖ പ്രഭാഷകന്‍ കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു
Keywords: School boy dies after being thrashed by teacher in UP, Student, Report, Minister, National.