Follow KVARTHA on Google news Follow Us!
ad

കാഫിര്‍ വിളി തടയാന്‍ പാക്കിസ്ഥാന്‍ നിയമം കൊണ്ടുവരുന്നു

ഇസ്ലാമാബാദ്: (www.kvartha.com 11.09.2015) വര്‍ദ്ധിച്ചുവരുന്ന സാമുദായിക അക്രമങ്ങള്‍ ചെറുക്കാന്‍ പാക്കിസ്ഥാന്‍ നിയമം കൊണ്ടുവരുന്നുPakistan, Sectarian Violence, Kafir, PM, Nawas Sherif,

ഇസ്ലാമാബാദ്: (www.kvartha.com 11.09.2015) വര്‍ദ്ധിച്ചുവരുന്ന സാമുദായിക അക്രമങ്ങള്‍ ചെറുക്കാന്‍ പാക്കിസ്ഥാന്‍ നിയമം കൊണ്ടുവരുന്നു. മുസ്ലീം സമുദായത്തിലെ അവാന്തര വിഭാഗങ്ങള്‍ക്കിടയില്‍ നില നില്‍ക്കുന്ന കാഫിര്‍ വിളി നിയമം മൂലം നിരോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി നിയമം പാസാക്കും.

ഇതുകൂടാതെ സാമുദായിക ആക്രമണത്തിന് സാമ്പത്തീക സഹായം നല്‍കുന്നവരെ കണ്ടെത്തി ശിക്ഷിക്കാനും തീരുമാനമായിട്ടുണ്ട്. പ്രധാനമന്ത്രി നവാസ് ഷെരീഫ് അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ മുതിര്‍ന്ന സൈനീക ഉദ്യോഗസ്ഥരും പങ്കെടുത്തു.

വിഭാഗീയതയും തീവ്രവാദവും ചെറുക്കാന്‍ ഈ വര്‍ഷം ആദ്യം സ്വീകരിച്ച 20 ഇന കര്‍മ്മ പരിപാടിയിലുള്ള പുരോഗതിയും യോഗം ചര്‍ച്ച ചെയ്തു.

Pakistan, Sectarian Violence, Kafir, PM, Nawas Sherif,


SUMMARY:
Islamabad: Seeking to combat growing sectarian violence, Pakistan today said it plans to bring a legislation to ban declaring Muslims of other sects as ‘kafirs’ or infidels.

Keywords: Pakistan, Sectarian Violence, Kafir, PM, Nawas Sherif,