Follow KVARTHA on Google news Follow Us!
ad

മൂന്നാറില്‍ സമരം നടത്തുന്ന പെമ്പിളൈ ഒരുമൈയ്ക്കു നേരെ കല്ലേറും ലാത്തിച്ചാര്‍ജും

വേതന വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളുടെ Media, Clash, Stone Pelting, Police, Kerala,
മൂന്നാര്‍: (www.kvartha.com 30.09.2015) വേതന വര്‍ധന ആവശ്യപ്പെട്ട് മൂന്നാറില്‍ സമരം നടത്തുന്ന സ്ത്രീ തൊഴിലാളികളുടെ സംഘടനയായ പെമ്പിളൈ ഒരുമൈയ്ക്കു നേരെ കല്ലേറും ലാത്തിച്ചാര്‍ജും. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പ്രകോപനമൊന്നും കൂടാതെയായിരുന്നു ആക്രമണം.സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഒരു പോലീസുകാരനും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. സമാധാന അന്തരീക്ഷത്തില്‍ സമരം നടന്നുവരുന്നതിനിടെയാണ്  സ്ത്രീകളുടെ നേര്‍ക്ക് പൊടുന്നനെ കല്ലേറുണ്ടായത്. ഇതോടെ തൊഴിലാളികള്‍ പരിഭ്രാന്തരായി. പോലീസ് ഇടപെട്ടെങ്കിലും കൂടുതല്‍ ട്രേഡ് യൂണിയന്‍ നേതാക്കള്‍ സ്ഥലത്തെത്തിയതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ലാത്തിവീശി.

അതേസമയം ട്രേഡ് യൂണിയന്‍ നേതാക്കളാണ് കല്ലെറിഞ്ഞതെന്ന് സ്ത്രീ തൊഴിലാളികള്‍ ആരോപിച്ചു.  നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറാവുന്നില്ലെന്നും പെമ്പിളൈ ഒരുമൈ ആരോപിച്ചു. സംഘര്‍ഷം തടയാന്‍ മതിയായ പോലീസ് സംഘം സ്ഥലത്തില്ലായിരുന്നു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.