Follow KVARTHA on Google news Follow Us!
ad

ജാമ്യ വ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് മഅ്ദനി സുപ്രീംകോടതിയില്‍

ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ New Delhi, Case, Treatment, Bangalore Blast Case, National,
ന്യൂഡല്‍ഹി: (www.kvartha.com 30.09.2015) ജാമ്യവ്യവസ്ഥയില്‍ ഇളവ് ആവശ്യപ്പെട്ട് ബംഗളൂരു സ്‌ഫോടന കേസിലെ പ്രതി അബ്ദുള്‍ നാസര്‍ മഅ്ദനി സുപ്രീംകോടതിയെ സമീപിച്ചു. തനിക്കെതിരെയുള്ള ഒമ്പതു കേസുകളിലേയും വിചാരണ ഒന്നിച്ച് നടത്തണമെന്നാണ് മഅ്ദനി കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നത്.

നിലവിലെ ജാമ്യം ഏകാന്ത തടവ് പോലെയാണെന്നും കേസിന്റെ വിചാരണ നീളുന്നത്
മനുഷ്യാവകാശങ്ങളുടെ ലംഘനമാണെന്നും മഅ്ദനി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കണ്ണിന്റെ ചികിത്സയ്ക്കായി കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണമെന്നും മഅദ്‌നി ആവശ്യപ്പെടുന്നു.

ബംഗളൂരു സ്‌ഫോടന കേസിലെ വിചാരണ നടപടികള്‍ വൈകുന്നതില്‍ സുപ്രീംകോടതി നേരത്തെ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കര്‍ണാടക സര്‍ക്കാര്‍ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിച്ചിരുന്നു.

New Delhi, Case, Treatment, Bangalore Blast Case, National.