» » » » » യുവ്‌രാജ്- ഹസല്‍ കീച്ച് പ്രണയം തളിര്‍ക്കുന്നു?

(www.kvartha.com 06.09.2015) ക്രിക്കറ്റ് താരങ്ങളും ബോളിവുഡ് നടിമാരും തമ്മിലുള്ള പ്രണയം എന്നും തളിര്‍ത്തിട്ടും കൊഴിഞ്ഞിട്ടുമുളളതാണ്. സഹീര്‍ ഖാന്‍- ഇഷ ഷെര്‍വാണി, വിവാഹത്തിലേക്ക് കടക്കുന്ന വിരാട്- കോഹ്ലി, ഹര്‍ഭജന്‍- ഗീത ബസ്‌റ ബന്ധം വരെ നിരവധി പ്രണയജോഡികള്‍. ഇവരുടെ നിരയിലേക്ക് യുവ്‌രാജ്-ഹസെല്‍ കീച്ച് ബന്ധവും വളരുന്നതായാണ് ഇപ്പോള്‍ സംസാരം. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്നാണ് വിവരം. എന്നാല്‍ പ്രണയം സ്ഥിരീകരിക്കാന്‍ യുവരാജും ഹസെലും തയ്യാറായിട്ടുമില്ല. പിന്‍ക് വില്ല ഡോട്ട്‌കോം എന്ന സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നേരത്തെ ദീപിക പദുക്കോണിന്റേയും കിം ശര്‍മ്മയുടേയും പേരുകള്‍ക്കൊപ്പം ഗോസിപ്പുകളില്‍ യുവരാജിന്റെ പേര് ഉയര്‍ന്നുവന്നിരുന്നു. എന്നാല്‍ എല്ലാം ഗോസിപ്പ് കോളങ്ങളില്‍ മാത്രം ഒതുങ്ങി.സല്‍മാന്റെ ഖാന്റെ ബോഡിഗാര്‍ഡില്‍ കരീന കപൂറിന്റെ സുഹൃത്തായി അഭിനയിച്ച നടിയാണ് ഹസെല്‍. ലണ്ടനില്‍ അവധിക്കാലം ചെലവഴിച്ച് മടങ്ങവെ അടുത്തിടെ ഇരുവരും വിമാനത്താവളത്തില്‍ വച്ച് ക്യാമറക്കണ്ണില്‍ കുടുങ്ങിയിരുന്നു.
 


SUMMARY: According to a report on Pinkvilla.com it is being rumoured that Cricketer Yuvraj Singh is in an affair with the model turned actress Hazel Keech and the two are going quite strong.
Hazel Keech who starred in Bodyguard with Salman Khan and Kareena Kapoor seems to have affair with Yuvi. The star cricketer and Hazel both have been spotted at public places as they recently had a holiday trip to London.  However, none of the stars are accepting their relationship openly.

About Unknown

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം
«
Next
Newer Post
»
Previous
Older Post
ശ്രദ്ധിക്കുക: താഴെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കെവാര്‍ത്തയുടെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് ഒഴിവാക്കുക. അവഹേളനപരമോ വ്യക്തിപരമായ അധിക്ഷേപങ്ങളോ അശ്‌ളീല പദപ്രയോഗങ്ങളോ അസഭ്യങ്ങളോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മുഴുവന്‍ വാര്‍­ത്ത­കള്‍ | News by date

Search This portal