Follow KVARTHA on Google news Follow Us!
ad

തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ച് മമ്മൂട്ടിയുടെ നായികയാകാന്‍ ബോളിവുഡ് സുന്ദരി

തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ച് മമ്മൂട്ടിയുടെ നായികയാകാന്‍ Actress, Actor, Director, Cinema, Entertainment,
(www.kvartha.com 30.09.2015) തമിഴിലെ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങള്‍ വേണ്ടെന്ന് വെച്ച് മമ്മൂട്ടിയുടെ നായികയാകാന്‍ ബോളിവുഡ് സുന്ദരി. മമ്മൂട്ടിയെ നായകനാക്കി ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വൈറ്റിലാണ് ബോളിവുഡ് സുന്ദരി ഹുമ ഖുറേഷി നായികയായെത്തുന്നത്. ഗ്യാങ്‌സ് ഓഫ് വാസിപൂര്‍, ബദ് ലാപൂര്‍ എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ഹുമ ഖുറേഷി.

തമിഴില്‍ വിജയ്, സൂര്യ തുടങ്ങിയ സൂപ്പര്‍താരങ്ങളുടെ സിനിമ വേണ്ടെന്നുവെച്ചാണ് ഹുമ മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.  ചിത്രത്തിന്റെ തിരക്കഥയാണ് താരത്തെ  ആകര്‍ഷിച്ചത്.

അതേസമയം ഈ ചിത്രത്തില്‍ ഹുമയുടെ പേര് നിര്‍ദ്ദേശിച്ചത്  മമ്മൂട്ടിയാണെന്ന് സംവിധായകന്‍ ഉദയ് പറയുന്നു. എന്നാല്‍ ഹുമയുടെ പേരു പറഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ട് പോയെന്നും  ഉദയ് വ്യക്തമാക്കി.  ഇന്ത്യയിലെ തന്നെ എല്ലാ അഭിനേതാക്കളെക്കുറിച്ചും കൃത്യമായ വിവരമുള്ള നടനാണ് മമ്മൂട്ടി. സിനിമയില്‍ പത്ത് മിനിട്ട് മാത്രം വന്നുപോകുന്ന നടനായാലും മമ്മൂട്ടി അയാളെ ഓര്‍ത്തിരിക്കുമെന്നും ഉദയ് കൂട്ടിച്ചേര്‍ത്തു.

പ്രണയകാലം,കേരളാ കഫേയിലെ മൃത്യുഞ്ജയം എന്നിവ ഒരുക്കിയ ഉദയ് അനന്തന്‍ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദ സെയിന്റ് എന്ന സിനിമയില്‍ രഞ്ജിത്തിന്റെ സഹ സംവിധായകനായിരുന്നു. ഉദയ് അനന്തന്‍,നന്ദിനി വല്‍സന്‍, പ്രവീണ്‍ ബാലകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വൈറ്റിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ബിപിന്‍ ചന്ദ്രന്റേതാണ് സംഭാഷണം.

ലണ്ടന്‍, യൂറോപ്യന്‍ രാജ്യങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് രാഹുല്‍ രാജ് സംഗീതം പകരുന്നു. ഗണേശ് മേനോന്‍ ആണ് ഛായാഗ്രഹണം.

 Huma Qureshi is Mammootty's heroine, Actress, Actor, Director, Cinema, Entertainment.


Also Read:
പ്രമുഖ പ്രഭാഷകന്‍ കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

Keywords: Huma Qureshi is Mammootty's heroine, Actress, Actor, Director, Cinema, Entertainment.