Follow KVARTHA on Google news Follow Us!
ad

ചിമ്പു- നയന്‍സ് വിവാദം വീണ്ടും

നീണ്ട കാലത്തെ പ്രണയത്തിനും പ്രണയ തകര്‍ച്ചയ്ക്കും ശേഷം നയന്‍താരയും Tamil hero Silambarasan (Simbu) and Nayanthara in the lead roles coming with new movie Idhu Namma Aalu, It is directed by Pandiraj and Produced by T. Rajendar, Usha Rajendar, Silambarasan, Kuralarasan, Ilakiya.
(www.kvartha.com 01.09.2015) നീണ്ട കാലത്തെ പ്രണയത്തിനും പ്രണയ തകര്‍ച്ചയ്ക്കും ശേഷം നയന്‍താരയും ചിമ്പും ഒന്നിച്ച ഇത് നമ്മ ആള്‍ കൂടുതല്‍ വിവാദത്തിലേക്ക്. സിനിമയുടെ ചിത്രീകരണത്തില്‍ നിന്നു നയന്‍താര പിന്‍മാറിയതോടെ ഷൂട്ടിങ് മുടങ്ങിയെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരാതിയുമായി നയന്‍താര രംഗത്തെത്തിയത്. താന്‍ നല്‍കിയ സമയത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയില്ലെന്നും കൂടുതല്‍ സമയം അനുവദിക്കാന്‍ കഴിയില്ലെന്നുമാണ് നയന്‍സ് പറയുന്നത്.

നേരത്തെ നടി ചിത്രീകരണം മുടക്കുന്നുവെന്ന് ചിമ്പു പരാതി നല്‍കിയിരുന്നു. വളരെ കുറച്ച് രംഗങ്ങള്‍ മാത്രം ഷൂട്ടുചെയ്യാന്‍ അവശേഷിക്കെ സിനിമയുമായി സഹകരിക്കാന്‍ നയന്‍താര തയ്യാറാകുന്നില്ലെന്നായിരുന്നു ചിമ്പുവിന്റെ പരാതി. തമിഴ് താര സംഘടനയിലും തമിഴ് പ്രൊഡ്യൂസര്‍ കൗണ്‍സിലിലുമാണ് ചിമ്പു മുന്‍ കാമുകിക്കെതിരേ പരാതി നല്‍കിയത്.

 നയന്‍താര കൂടുതല്‍ കാശ് നിര്‍മാതാവിനോട് ആവശ്യപ്പെട്ടെന്നും ഇതു നല്‍കാത്തതിനാലാണ് സിനിമ മുടക്കുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതുവരെ അഭിനയിച്ചതിനുള്ള കാശ് പോലും നിര്‍മാതാവ് നല്‍കിയില്ലെന്നാണ് നയന്‍താര പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് നയന്‍താരയുടെ വാദം ബോധ്യപ്പെട്ടില്ലെങ്കില്‍ വിലക്ക് വരെ ഏര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നാണ് സൂചന.

ചിമ്പുവുമായി നീണ്ടനാള്‍ പ്രണയത്തിലായിരുന്ന നയന്‍സ് ഇരുവരുടെയും സ്വകാര്യ ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് വഴക്കിട്ടു പിരിഞ്ഞത്. പിന്നീട് പ്രഭുദേവയുമായി പ്രണയത്തിലായെങ്കിലും അതും പരാജയത്തില്‍ കലാശിച്ചു. ചിമ്പുവും  നടി ഹന്‍സികയും പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ വാര്‍ത്തയുണ്ടായിരുന്നു.

Nayanthara Shimbu clash
SUMMARY: Tamil hero Silambarasan (Simbu) and Nayanthara in the lead roles coming with new movie Idhu Namma Aalu, It is directed by Pandiraj and Produced by T. Rajendar, Usha Rajendar, Silambarasan, Kuralarasan, Ilakiya. The movie is also supported with the comedians Santhanam and Soori. Shooting was started on October 21, 2013. Simbu brother Kuralarasan composing his debut as a music director.