Follow KVARTHA on Google news Follow Us!
ad

അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടി ജീവന്‍ രക്ഷിച്ചത് നായ

സ്വന്തം പെറ്റമ്മയ്ക്കില്ലാത്ത സ്‌നേഹം ഈ വളര്‍ത്തമ്മയ്ക്കുണ്ടായി. അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തിയത് ഒരു വളര്‍ത്തു നായ. ചിലിയിലാണ് ഒരു വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനാണ് നായ പോറ്റമ്മയായത്. Chilean police say they have rescued a malnourished 2-year-old boy found being breastfed by a neighbor's dog.
സാന്റിയാഗോ: (www.kvartha.com 06.09.2015) സ്വന്തം പെറ്റമ്മയ്ക്കില്ലാത്ത സ്‌നേഹം ഈ വളര്‍ത്തമ്മയ്ക്കുണ്ടായി. അമ്മ ഉപേക്ഷിച്ച കുഞ്ഞിനെ മുലയൂട്ടി വളര്‍ത്തിയത് ഒരു വളര്‍ത്തു നായ. ചിലിയിലാണ് ഒരു വര്‍ക്ക് ഷോപ്പില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കുഞ്ഞിനാണ് നായ പോറ്റമ്മയായത്.

ഭക്ഷണമോ ഒരു തുള്ളി വെള്ളമോ കിട്ടാതെ അവശനിലയില്‍ കിടന്ന കുഞ്ഞിനു ഗര്‍ഭിണിയായ നായ പാലൂട്ടി. രണ്ടു വയസുള്ള ആണ്‍കുട്ടിയെയാണ് അമ്മ ഉപേക്ഷിച്ചു പോയത്. അറിക തുറമുഖ നഗരത്തിലെ വര്‍ക്ക് ഷോപ്പിലാണ് മദ്യപിച്ച് ലക്കുകെട്ട അമ്മ സ്വന്തം കുട്ടിയെ കളഞ്ഞിട്ട് പോയത്.

നായ പാലൂട്ടുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ എത്തി കുഞ്ഞിനെ ആശുപത്രിയിലാക്കി. നായ പാലൂട്ടിയതു കൊണ്ടാണ് കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്ത കുഞ്ഞിനെ ശിശുക്ഷേമ കേന്ദ്രത്തിലാക്കിയിരിക്കുകയാണ്.


SUMMARY: Chilean police say they have rescued a malnourished 2-year-old boy found being breastfed by a neighbor's dog. The national police says a witness spotted the dog feeding the boy Thursday at a mechanic's workshop on Thursday in the desert port of Arica, some 1,240 miles north of the capital, Santiago. Police say they confirmed that.