കൂലി ചോദിച്ച വീട്ടുജോലിക്കാരിയെ 3 ദിവസം മുറിയില്‍ അടച്ചിട്ടു; വിനോദ് കാംബ്ലിക്കും ഭാര്യയ്ക്കുമെതിരെ കേസ്

മുംബൈ: (www.kvartha.com 31.08.2015) മുന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്കും ഭാര്യ ആന്‍ഡ്രിയക്കുമെതിരെ പരാതിയുമായി വീട്ടുജോലിക്കാരി പോലീസ് സ്‌റ്റേഷനിലെത്തി. പരാതിയില്‍ ബാന്ദ്ര പോലീസ് കേസെടുത്തു.

ദമ്പതികള്‍ കൂലി നല്‍കുന്നതില്‍ വീഴ്ച വരുത്തിയെന്നും അത് ചോദ്യം ചെയ്ത തന്നോട് അപമര്യാദയായി പെരുമാറിയെന്നുമാണ് ജോലിക്കാരിയുടെ പരാതി. കഴിഞ്ഞ രണ്ട് വര്‍ഷമായി കാംബ്ലിയുടെ വീട്ടിലെ ജോലിക്കാരിയാണ് പരാതിക്കാരിയായ സോണി.

കൂലി ചോദിച്ച സോണിയെ മൂന്ന് ദിവസം ദമ്പതികള്‍ മുറിയില്‍ അടച്ചിട്ടതായി പോലീസ് പറഞ്ഞു.

അതേസമയം സോണിയുടെ മൊഴിയില്‍ ചില വാസ്തവ വിരുദ്ധമായ കാര്യങ്ങളുണ്ടെന്നും അവ പരിശോധിച്ച ശേഷം കാംബ്ലിയേയും ഭാര്യയേയും ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു.

Vinod Kambly, Wife, Andrae, Bandra, FIR, Servant,


SUMMARY: An FIR has been registered against former Indian cricketer Vinod Kambli and his wife Andrea at Bandra police station following a complaint filed by the couple's domestic help, police said on Sunday.

Keywords: Vinod Kambly, Wife, Andrae, Bandra, FIR, Servant,
Previous Post Next Post