Follow KVARTHA on Google news Follow Us!
ad

ഷീന ബോറയുടെ പാസ്‌പോര്‍ട്ട് കണ്ടെത്തി; ഷീന യുഎസിലുണ്ടെന്ന ഇന്ദ്രാണിയുടെ വാദം പൊളിഞ്ഞു; സഞ്ജീവ് ഖന്ന കുറ്റസമ്മതം നടത്തി

മുംബൈ: (www.kvartha.com 28.08.2015) ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവും പ്രതികളില്‍ ഒരാളുമായ സഞ്ജയ് ഖന്ന കുറ്റസമ്മതം നടത്തിയതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ. Sheena Bora Murder case, Indrani Mukherji, Sanjeev Khanna,
മുംബൈ: (www.kvartha.com 28.08.2015) ഷീന ബോറ കൊലക്കേസില്‍ പ്രതി ഇന്ദ്രാണിയുടെ രണ്ടാം ഭര്‍ത്താവും പ്രതികളില്‍ ഒരാളുമായ സഞ്ജയ് ഖന്ന കുറ്റസമ്മതം നടത്തിയതായി മുംബൈ പോലീസ് കമ്മീഷണര്‍ രാകേഷ് മരിയ. ഇതിനിടെ വെള്ളീയാഴ്ച ഷീന ബോറയുടെ പാസ്‌പോര്‍ട്ട് പോലീസ് കണ്ടെത്തി. ഇതോടെ ഷീന യുഎസിലാണെന്ന ഇന്ദ്രാണിയുടെ വാദം പൊളിഞ്ഞു. ഷീനയുടെ കാമുകനും ഇന്ദ്രാണിയുടെ നിലവിലെ ഭര്‍ത്താവായ പീറ്റര്‍ മുഖര്‍ജിയുടെ മകനുമായ രാഹുല്‍ മുഖര്‍ജിയുടെ അമ്മയുടെ വീട്ടില്‍ നിന്നുമാണ് ഷീനയുടെ പാസ്‌പോര്‍ട്ട് കണ്ടെടുത്തത്.

സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒ പീറ്റര്‍ മുഖര്‍ജിയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജി, ഇവരുടെ രണ്ടാം ഭര്‍ത്താവ് സഞ്ജീവ് ഖന്ന, െ്രെഡവര്‍ ശ്യാം റായ് എന്നിവരാണ് കേസില്‍ അറസ്റ്റിലായിരിക്കുന്നത്.

ഷീനയ്ക്ക് രാഹുലുമായുള്ള ബന്ധമാണ് കൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന് കരുതുന്നു. ഷീന പീറ്റര്‍ മുഖര്‍ജിയുടെ കുടുംബത്തിലെയ്ക്ക് വരുന്നത് ഇന്ദ്രാണിക്ക് ഇഷ്ടമായിരുന്നില്ല. ഷീനയുടേയും രാഹുലിന്റേയും വിവാഹത്തിന് പീറ്ററിന്റെ കുടുംബത്തില്‍ എതിരുനിന്ന ഒരേയൊരു വ്യക്തി ഇന്ദ്രാണിയായിരുന്നു.

അതേസമയം ഷീന മുഖര്‍ജി കുടുംബത്തില്‍ അംഗമായാല്‍ ഷീനയ്ക്ക് ലഭിക്കുന്ന സ്വത്താകാം കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും റിപോര്‍ട്ടുണ്ട്. ഷീനയുടെ വരവ് മുഖര്‍ജി കുടുംബത്തിലുള്ള തന്റെ സ്വാധീനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഇന്ദ്രാണി ഭയന്നിരിക്കാമെന്നും റിപോര്‍ട്ടില്‍ പറയുന്നു.
 Sheena Bora Murder case, Indrani Mukherji, Sanjeev Khanna,

SUMMARY: Claiming a breakthrough in the Sheena Bora murder probe, police said Friday they had recovered her passport from the Dehradun home of her boyfriend Rahul Mukerjea’s mother. This, police said, effectively negated the claim of Indrani Mukerjea, Sheena’s mother who has been arrested for her murder, that her daughter was still alive and was settled in the United States. Indrani is the wife of former Star India CEO Peter Mukerjea. She has been arrested along with her former husband Sanjeev Khanna and her former driver Shyam Rai for Sheena’s murder.

Keywords: Sheena Bora Murder case, Indrani Mukherji, Sanjeev Khanna,