കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സെല്‍ഫി ; വാഹനം മരത്തിനിടിച്ച് 7 പേര്‍ക്ക് പരിക്ക്

ന്യൂയോര്‍ക്ക്: (www.kvartha.com 31.08.2015) കാര്‍ ഓടിക്കുന്നതിനിടെ ഡ്രൈവറുടെ സെല്‍ഫിഭ്രമം. സെല്‍ഫിക്കിടെ അലക്ഷ്യമായി വണ്ടിയോടിക്കുന്നതിനിടെ കാര്‍ മരത്തിനിടിച്ച് ഏഴ് പേര്‍ക്ക് പരിക്കേറ്റു. യു.എസിലെ ഓറിയന്റ് പട്ടണത്തില്‍ ശനിയാഴ്ചയാണ് സംഭവം. വാഹനം ഓടിക്കുന്നതിനിടെ ജോര്‍ദാന്‍ ടോണര്‍ (29) എന്ന യുവാവാണ് സെല്‍ഫി എടുത്തത്.

ഇതിനിടെ വാഹനം റോഡിന്റെ വശത്ത് നിന്ന മരത്തില്‍ ഇടിക്കുകയായിരുന്നു. ടോണറിനൊപ്പം
വാഹനത്തിന്റെ മുന്‍ സീറ്റില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ട് സ്ത്രീകളില്‍ ഒരാളുടെ മൂക്കിനും മറ്റൊരാളുടെ കണ്ണിനുമാണ് പരിക്കേറ്റത്. മറ്റുള്ളവര്‍ക്ക് കഴുത്തിനും മുതുകിനും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. ആരുടേയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.

Selfie-crazed driver rams vehicle into tree, New York, Injured, Police, Women, Passengers, World.


Also Read:
മൂന്ന് ദിവസത്തിനിടയില്‍ നാല് പനി മരണങ്ങള്‍; ജില്ല ഭീതിയില്‍

Keywords: Selfie-crazed driver rams vehicle into tree, New York, Injured, Police, Women, Passengers, World.
Previous Post Next Post