Follow KVARTHA on Google news Follow Us!
ad

ആശ്രമത്തില്‍ മോശം കാര്യങ്ങള്‍ നടക്കുന്നതായി പരാതി; ആള്‍ദൈവവും മക്കളും അറസ്റ്റില്‍

ആശ്രമത്തില്‍ മോശം കാര്യങ്ങള്‍ നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആള്‍ദൈവവും മക്കളും അറസ്റ്റില്‍Complaint, Chief Minister, Crime Branch, Threatened, National,
ഭുവനേശ്വര്‍: (www.kvartha.com 31.08.2015) ആശ്രമത്തില്‍ മോശം കാര്യങ്ങള്‍ നടക്കുന്നതായുള്ള പരാതിയെ തുടര്‍ന്ന് ആള്‍ദൈവവും മക്കളും അറസ്റ്റില്‍. ഭുവനേശ്വറിന്റെ പ്രാന്തപ്രദേശമായ ത്രാഹി അച്യുത് ആശ്രമത്തിലെ സുരേന്ദ്രനാഥ മിശ്രയും രണ്ട് ആണ്‍മക്കളുമാണ് അറസ്റ്റിലായത്. തിങ്കളാഴ്ച ക്രൈം ബ്രാഞ്ച് പോലീസാണ് മൂവരേയും അറസ്റ്റ് ചെയ്തത്. ആശ്രമത്തില്‍ നിന്നും രണ്ട് തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

ആശ്രമത്തില്‍ മോശം കാര്യങ്ങള്‍ നടക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നും ഒരു സാമൂഹിക പ്രവര്‍ത്തകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലും ആശ്രമം റെയ്ഡ് ചെയ്ത പോലീസ് മൂവരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. ഞായറാഴ്ച രാത്രി രോഷാകുലരായ ജനക്കൂട്ടം ആശ്രമത്തിലേക്ക് പാഞ്ഞുകയറുകയും വാഹനങ്ങളും വീടുകളും മറ്റ് വസ്തുക്കളും തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു.

പണമിടപാടുകളിലെ തിരിമറി, ഭൂമി കൈയ്യേറ്റം, ക്രിമിനലുകള്‍ക്ക് അഭയം കൊടുക്കല്‍, ലൈംഗിക അതിക്രമം തുടങ്ങി പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളില്‍  വിശദമായ അന്വേഷണം നടത്തുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. സ്വയം പ്രഖ്യാപിത ആള്‍ദൈവമായ സാരഥി ബാബയെ സാമ്പത്തിക തിരിമറി, ലൈംഗിക അതിക്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി ഒഡീഷ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഒഡീഷ സാമാജിക ന്യായ അഭിയാന്‍ പ്രസിഡന്റ് ജയന്ത കുമാര്‍ ഭോയിയാണ് 24 മണിക്കൂറിനുള്ളില്‍
Odisha Police arrest another godman, his two sons, Complaint, Chief Minister,
സുരേന്ദ്രനാഥ മിശ്രയെ അറസറ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് ബാലിപട്‌ന പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പറഞ്ഞ സമയത്തിനുള്ളില്‍ അറസ്റ്റുണ്ടായില്ലെങ്കില്‍ നൂറ് കണക്കിന് ജനങ്ങള്‍ മുഖ്യമന്ത്രിയുടെ വസതി ഖരാവോ ചെയ്യുമെന്നും ഭോയി ഭീഷണിപ്പെടുത്തിയിരുന്നു.

ഏക്കര്‍ കണക്കിന് ഭൂമി അനധികൃതമായി മിശ്ര കൈവശം വച്ചിട്ടുണ്ടെന്നും, ഭുവനേശ്വറില്‍ ഒരു തടി ഡിപ്പോ, 14 ട്രക്ക്, നിരവധി കെട്ടിടങ്ങള്‍ തുടങ്ങിയവ മിശ്രയ്ക്കുണ്ടെന്നും പരാതിയില്‍ ആരോപിക്കുന്നു. ക്രമസമാധാനം ഉറപ്പാക്കാനായി സംസ്ഥാന പോലീസ് കൂടുതല്‍ ഉദ്യോഗസ്ഥരെ ആശ്രമത്തില്‍ വിന്യസിച്ചിട്ടുണ്ട്. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയാല്‍ പ്രതികള്‍ക്കെതിരെ  കര്‍ശന നടപടിയെടുക്കുമെന്നും പോലീസ് കമ്മീഷണര്‍ ആര്‍.പി. ശര്‍മ്മ പറഞ്ഞു.

Also Read:
കാഞ്ഞങ്ങാട്ടെ ബഹുനില കെട്ടിടം വിജിലന്‍സ് പരിശോധിച്ചു

Keywords: Odisha Police arrest another godman, his two sons, Complaint, Chief Minister, Crime Branch, Threatened, National.