തെങ്ങില്‍ നിന്നും വീണ് ഗൃഹനാഥന്‍ മരിച്ചു

തൊടുപുഴ: (www.kvartha.com 31.08.2015) തെങ്ങില്‍ നിന്ന് വീണ് ഗുരുതരമായി പരുക്കേറ്റ ഗൃഹനാഥന്‍ മരിച്ചു. ഇടവെട്ടി ഇല്ലിക്കല്‍ അബ്ദുല്‍ ലത്തീഫ്(67) ആണ് മരിച്ചത്.

Man dies after falling from coconut tree, Thodupuzha, hospital, Treatment, Medical College,ശനിയാഴ്ച രാവിലെ വീടിന് സമീപത്തുള്ള പുരയിടത്തിലെ തെങ്ങില്‍ നിന്നും വീണ് ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.

നില ഗുരുതരമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു മരണം.
പാത്തുമ്മയാണ് ഭാര്യ. മക്കള്‍: ഹിദായത്ത്, ആഇഷ, നിസ. മരുമക്കള്‍: ഷാനിത, റാസി.

Also Read:
കാഞ്ഞങ്ങാട്ട് സംഘര്‍ഷം രൂക്ഷം; വാഹനങ്ങള്‍ കത്തിച്ചു, വീടുകള്‍ക്ക് നേരെ ആക്രമണം തുടരുന്നു
Keywords: Man dies after falling from coconut tree, Thodupuzha, hospital, Treatment, Medical College, Kerala.
Previous Post Next Post