Follow KVARTHA on Google news Follow Us!
ad

തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍ നടത്താമെന്ന് സര്‍ക്കാരിന്റെ സത്യവാങ്മൂലം

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മിലുള്ള Kochi, Kannur, Election Commission, High Court of Kerala, Municipality, Kerala,
കൊച്ചി: (www.kvartha.com 31.08.2015) സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിനെ ചൊല്ലി തെരഞ്ഞെടുപ്പ് കമ്മീഷനും സര്‍ക്കാരും തമ്മിലുള്ള അഭിപ്രായ വ്യത്യാസം തുടരുന്നതിനിടെ ഇതുസംബന്ധിച്ചുള്ള തര്‍ക്കത്തിന് തീര്‍പ്പുണ്ടായതായി ഹൈക്കോടതിയില്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലം. തദ്ദേശ തെരഞ്ഞെടുപ്പ് നവംബര്‍ 24നോ 26നോ നടത്താമെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്.

ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതികള്‍ അധികാരത്തില്‍ വരാമെന്നും തെരഞ്ഞെടുപ്പ് വൈകുന്നതിനാല്‍ ഒരു മാസത്തേക്ക് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് ഭരണച്ചുമതല നല്‍കാമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മിഷനായതിനാല്‍ ഒരു പ്രത്യേക തീയതി സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ നിഷ്‌കര്‍ഷിച്ചിട്ടില്ല. പുതിയ മുനിസിപ്പാലിറ്റികളിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും ഉള്‍പ്പെടെയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

മറ്റെല്ലായിടത്തും 2010ലെ വാര്‍ഡ് വിഭജനം അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് നടക്കും. പുതിയ
മുനിസിപ്പാലിറ്റികളും കണ്ണൂര്‍ കോര്‍പ്പറേഷനും രൂപീകരിച്ചത് കോടതി നേരത്തെ അംഗീകരിച്ചിരുന്നു.  ഇവയിലെ വാര്‍ഡുകള്‍ പുന:ക്രമീകരിക്കുന്നത് അനുസരിച്ചുള്ള ബ്ലോക്ക് പുന:സംഘടനയ്ക്ക് കഴിഞ്ഞ ദിവസം വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതനുസരിച്ച് 30 ബ്ലോക്ക് പഞ്ചായത്തുകള്‍ മാത്രമാണ് പുന:ക്രമീകരിക്കേണ്ടിവരിക. സാധാരണ ഒക്ടോബറില്‍ തെരഞ്ഞെടുപ്പ് നടക്കുകയും നവംബര്‍ ഒന്നിന് ഭരണസമിതികള്‍ അധികാരത്തില്‍ വരികയുമാണ് പതിവ്.

തെരഞ്ഞെടുപ്പ് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷനുമായി ധാരണയില്‍ എത്തിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് വിജ്ഞാപനം ഒക്ടോബര്‍ 19ന്  പുറപ്പെടുവിക്കും. സെപ്തംബര്‍ 14ന് ബ്‌ളോക്ക് പഞ്ചായത്തുകളുടെ അന്തിമ പട്ടികയും 16ന് ജില്ലാ പഞ്ചായത്ത് പട്ടികയും പ്രസിദ്ധീകരിക്കും. സംവരണ വാര്‍ഡുകളുടെ അന്തിമ പട്ടിക 17നും പ്രസിദ്ധീകരിക്കും, അന്നു തന്നെ വാര്‍ഡ് വിഭജനം പൂര്‍ത്തിയാക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. നവംബര്‍ 28നാണ് വോട്ടെണ്ണല്‍.

Govt ready to conduct panchayat polls on Nov. 24 or 26, Kochi, Kannur, Election Commission, High Court of Kerala, Municipality, Kerala.


Also Read:
സി.പി.എം. പ്രവര്‍ത്തകന്റെ കൊല: ഒന്നാം പ്രതി അറസ്റ്റില്‍

Keywords: Govt ready to conduct panchayat polls on Nov. 24 or 26, Kochi, Kannur, Election Commission, High Court of Kerala, Municipality, Kerala.