സൗദിയില്‍ വന്‍ തീപിടിത്തം; 11 പേര്‍ മരിച്ചു

റിയാദ്: (www.kvartha.com 30.08.2015) സൗദിയിലെ അല്‍കോബറിലെ അരാംകോ റസിഡന്‍ഷ്യല്‍ കോംപ്ലക്‌സിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. 200ലധികം പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നിലഗുരുതരമാണ്. മരിച്ചവരുടെയോ, പരിക്കേറ്റവരുടെയോ പേരു വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

അമേരിക്കന്‍ എണ്ണ സമ്പുഷ്ടീകരണ കമ്പനിയായ അരാംകോയിലെ തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. ഏകദേശം 55,000 ത്തോളം വിദേശ തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്. സൗദിയില്‍ ഏറ്റവും കൂടുതല്‍ എണ്ണ ഖനനം നടക്കുന്ന പ്രദേശം കൂടിയാണ് അരാംകോ.

Image courtesy: Arab News
Keywords: Riyadh, Gulf, Fire, Dead,  Fire at Alkhobar complex kills 11, injures over 200. 
Previous Post Next Post