വ്യാജ സിഐഡികള്‍ 4 പേരെ തട്ടിക്കൊണ്ടുപോയി; പുരുഷന്മാരെ വിട്ടയച്ച ശേഷം സ്ത്രീകളെ പീഡിപ്പിച്ചു; അറസ്റ്റിലായവരില്‍ സഹോദരന്മാരും

ദുബൈ: (www.kvartha.com 31.08.2015) സിഐഡികളെന്ന വ്യാജേന വീട്ടിലെത്തിയ മൂന്ന് യുവാക്കള്‍ 4 പേരെ തട്ടിക്കൊണ്ടുപോയി. ശ്രീലങ്കക്കാരായ 2 യുവാക്കളേയും 2 യുവതികളേയുമാണ് പ്രതികള്‍ തട്ടിക്കൊണ്ടുപോയത്.

ഇവര്‍ നാലുപേരും താമസിച്ചിരുന്ന വീട്ടില്‍ അതിക്രമിച്ച് കടന്ന യുവാക്കള്‍ സിഐഡികളാണെന്ന് അവകാശപ്പെടുകയും അവരുടെ ഐഡി കാര്‍ഡുകള്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ യുവതികളുടെ കൈവശം കാര്‍ഡുകളുണ്ടായിരുന്നില്ല. തുടര്‍ന്ന് 4 പേരേയും സ്‌റ്റേഷനിലേയ്‌ക്കെന്ന വ്യാജേന കാറില്‍ കയറ്റി.

യാത്രാമദ്ധ്യേ പുരുഷന്മാരെ മര്‍ദ്ദിച്ച ശേഷം കാറില്‍ നിന്നിറക്കിവിട്ടു. അവര്‍ക്ക് ഐഡികാര്‍ഡുകള്‍ ഉള്ളതിനാല്‍ സ്‌റ്റേഷനിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്നായിരുന്നു പ്രതികള്‍ പറഞ്ഞത്. സ്വതന്ത്രരായ യുവാക്കള്‍ പോലീസില്‍ വിവരമറിയിച്ചു. ഇതിനിടെ കാറില്‍ നഗരം ചുറ്റിയ പ്രതികള്‍ സ്ത്രീകളുമായി അല്‍ ഖൂസിലെ ആളൊഴിഞ്ഞ വില്ലയിലെത്തി.

Emirates, UAE, Kidnapped, Residents, Raped,
വീട്ടിലേയ്ക്ക് കയറാന്‍ മടിച്ച സ്ത്രീകളെ പ്രതികള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് പ്രതികളില്‍ രണ്ടുപേര്‍ ഇരുവരേയും മാറി മാറി ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു.

ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ സ്ത്രീകള്‍ അവരുടെ താമസ്ഥലത്തെത്തി. ഇരുവരേയും പോലീസ് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇരുവരും പീഡനത്തിനിരകളായതായി കണ്ടെത്തിയിട്ടുണ്ട്.

പ്രതികളില്‍ 2 പേര്‍ എമിറേറ്റികളും ഒരാള്‍ കൊമൊറോസ് പൗരനുമാണ്. എമിറേറ്റികളായ പ്രതികള്‍ സഹോദരന്മാരുമാണ്. ഇവരാണ് സ്ത്രീകളെ പീഡിപ്പിച്ചത് . ഇവര്‍ക്കെതിരെയുള്ള വിചാരണ ദുബൈ കോടതിയില്‍ ആരംഭിച്ചു.

SUMMARY: Two Emiratis and a student, a Comoros national, allegedly forcibly entered a house, kidnapped its four residents before releasing the men and taking the women to a villa where they molested them, the Dubai Criminal Court heard.

Keywords: Emirates, UAE, Residents, Molested
Previous Post Next Post