ഷാര്‍ജയില്‍ വാഹനാപകടം; സ്‌കൂളില്‍ നിന്ന് മടങ്ങിയ പിതാവും രണ്ട് പെണ്മക്കളും മരിച്ചു

ഷാര്‍ജ: (www.kvartha.com 31.08.2015) ഷാര്‍ജയില്‍ ഞായറാഴ്ച ഉച്ചയ്ക്കുണ്ടായ വാഹനാപകടത്തില്‍ പിതാവും രണ്ട് മക്കളും മരിച്ചു. സ്‌കൂളിലെ ആദ്യ ദിനം പൂര്‍ത്തിയാക്കി വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടയിലായിരുന്നു അപകടം.

പിതാവും കുട്ടികളും സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ ട്രക്ക് െ്രെഡവര്‍ക്ക് പരിക്കേറ്റു. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പിതാവും കുട്ടികളും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചതായി പോലീസ് അറിയിച്ചു. മൂവരുടേയും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് വ്യക്തമല്ല.

UAE, Sharjah, Father, Daughters, Accident,


SUMMARY: A man and his two daughters died on Sunday afternoon when their vehicle collided with a truck, Al Khaleej newspaper reports.

Keywords: UAE, Sharjah, Father, Daughters, Accident,
Previous Post Next Post