ബി ജെ പി അനുഭാവം; 4 കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് സസ്‌പെന്‍ഷന്‍

ഗുവഹത്തി: (www.kvartha.com 31.08.2015) ബി.ജെ.പി അനുഭാവം കാണിച്ച നാല് കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്ക് സസ്‌പെന്‍ഷന്‍. ബി ജെ പി യില്‍ ചേരാനായി ഡെല്‍ഹിയില്‍ നിന്നുമെത്തിയ മുന്‍ പാര്‍ട്ടി സഹപ്രവര്‍ത്തകനും മുന്‍മന്ത്രിയുമായ ഹിമാന്ത ശര്‍മ്മയെ ഗുവഹത്തി വിമാനത്താവളത്തില്‍ സ്വീകരിച്ച കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെയാണ് നടപടിയെടുത്തത്. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ അസം കോണ്‍ഗ്രസ് പ്രസിഡന്റ് അഞ്ജന്‍ ദത്തയാണ് നേതാക്കളെ സസ്‌പെന്റ് ചെയ്തത്.


ജയന്ത നല്ല ബാരുവ, പീജൂഷ് ഹസാരിക, പല്ലാബ് ലോചന്‍ ദാസ്, പ്രദാഴ ബാരുവ എന്നിവരെയാണ്
പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തതെന്ന് എ.പി.സി.സി വക്താവ് അപൂര്‍ബ ഭട്ടാചാര്‍ജി പറഞ്ഞു.

ഇവരെ കൂടാതെ അബു താഹേര്‍ ബേപാരി, കൃപാനാഥ് മല്ലാഹ്, രാജന്‍ ബോര്‍താകുര്‍, ബിനാന്ദ കുമാര്‍ ഷൈക്യ, ഹോലിന്‍ ചേതിയ എന്നീ അഞ്ച് എം.എല്‍.എമാര്‍ക്കെതിരെ കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച മുതല്‍ പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് കാരണം കാണിക്കല്‍ നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.Also Read:
രാഷ്ട്രീയ പ്രവര്‍ത്തകരുടെ തമ്മിലടിക്കിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണവും; 2 പേര്‍ ആശുപത്രിയില്‍

Keywords: Congress suspends 4 MLAs for anti-party activities, Airport, New Delhi, Minister, Notice.
Previous Post Next Post