നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച് യാത്രിക മരിച്ചു

ഇടുക്കി: (www.kvartha.com 31.08.2015) പൂപ്പാറ പെരിയകനാലിനു സമീപം നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറില്‍ ഇടിച്ച് കാര്‍ യാത്രിക മരിച്ചു. പെരുമ്പാവൂര്‍ കൊമ്പനാട് കാഞ്ഞിരക്കാട്ട് സുബ്രമണ്യന്റെ ഭാര്യ പാറുക്കുട്ടി (68) ആണ് മരിച്ചത്.

മരുമകന്റെ ചികിത്സയ്ക്കായി മധുര അരവിന്ദ് ആശുപത്രില്‍ നിന്നും മടങ്ങി വരും വഴി ഞായറാഴ്ച
Idukki, Hospital, Treatment, Accident,
വൈകുന്നേരം 3.30 മണിയോടെയാണ് പെരിയകനാലിന് സമീപത്ത് വച്ച് അപകടമുണ്ടായത്. പാറുക്കുട്ടിയമ്മയെ കൂടാതെ മകള്‍ ബിജിമോള്‍, ഭര്‍ത്താവ് ആനിക്കാട്ട് കുടിയില്‍ സാബു, കൊച്ചുമക്കളായ സേതു, ശിവശങ്കര്‍, ഡ്രൈവര്‍ മധുര സ്വദേശി ശങ്കര്‍ എന്നവരാണ് കാറില്‍ ഉണ്ടായിരുന്നത്.

തലയ്ക്കും നെഞ്ചിനും സാരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് പാറുക്കുട്ടിയമ്മ മരിച്ചത്. കൂടെയുണ്ടായിരുന്ന മറ്റുള്ളവരെ സാരമായ പരിക്കുകളോടെ രാജകുമാരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരേതനായ സുബ്രഹ്മണ്യനാണ് പാറുക്കുട്ടിയുടെ ഭര്‍ത്താവ്. മക്കള്‍: ബേബി മോള്‍, സന്തോഷ്, ബിജിമോള്‍. മരുമക്കള്‍: ഷാജു, ശോഭ, സാബു

Also Read:
രാഷ്ട്രീയ പ്രവര്‍ത്തകരുടെ തമ്മിലടിക്കിടയില്‍ തെരുവുനായ്ക്കളുടെ ആക്രമണവും; 2 പേര്‍ ആശുപത്രിയില്‍

Keywords: Idukki, Hospital, Treatment, Accident, Kerala.
Previous Post Next Post