ബീഹാര്‍ തിരഞ്ഞെടുപ്പ്: മോഡിക്കെതിരെ ഒറ്റക്കെട്ടായി സോണിയയും നിതീഷും ലാലു പ്രസാദും

പാറ്റ്‌ന: (www.kvartha.com 31.08.2015) ബീഹാറില്‍ തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിക്കുന്നു. ഞായറാഴ്ച പാറ്റ്‌നയില്‍ നടന്ന സ്വാഭിമാന്‍ റാലിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും ആര്‍ജെഡി നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും ലാലു പ്രസാദ് യാദവും പങ്കെടുത്തു. സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏത് വിധേനയും ബിജെപിയെ തറപറ്റിക്കുക എന്ന ലക്ഷ്യത്തോടെ ഒറ്റക്കെട്ടായി നീങ്ങുവാനാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം.

പ്രധാനമന്ത്രി മോഡിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനമാണ് മൂന്ന് നേതാക്കളും റാലിയില്‍ ഉന്നയിച്ചത്. കഴിഞ്ഞ 15 മാസമായി മോഡി രാജ്യത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്ന് അവര്‍ ആരോപിച്ചു.


ആദ്യം സോണിയ ഗാന്ധിയാണ് റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തത്. വെറും പ്രകടനങ്ങള്‍ മാത്രമാണ് മോഡി നടത്തുന്നതെന്ന് സോണിയ ആരോപിച്ചു.

ചിലര്‍ക്ക് ബീഹാറിനെ പരിഹസിക്കുന്നത് ഒരു രസമാണ്. അവസരം കിട്ടുമ്പോഴെല്ലാം ബിഹാറിന്റെ സംസ്‌ക്കാരത്തെ കുറിച്ചും ഡി.എന്‍.എയെക്കുറിച്ചും അവര്‍ പരിഹസിക്കും. ബീമാരു എന്നുവരെ ബീഹാറിലെ ജനങ്ങളെ വിളിക്കാന്‍ അവര്‍ ധൈര്യപ്പെട്ടു സോണിയ പറഞ്ഞു. മോഡിയുടെ വിവാദമായ പ്രസംഗത്തെ പരാമര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു സോണിയ.

Bihar assembly election, Sonia Gandhi, Nitish Kumar, Lalu Prasad, Narendra Modi,


SUMMARY: Congress president Sonia Gandhi, Bihar Chief Minister Nitish Kumar and Rashtriya Janata Dal (RJD) chief Lalu Prasad together launched a blistering attack on Prime Minister Narendra Modi on Sunday ahead of Assembly polls in Bihar. Sharing the stage during a massive Swabhiman rally in Patna, the leaders of the three Opposition parties attacked the Modi regime and said the Prime Minister has nothing for the country in the first 15 months of his rule.

Keywords: Bihar assembly election, Sonia Gandhi, Nitish Kumar, Lalu Prasad, Narendra Modi,
Previous Post Next Post