അമിതാബിന്റെ ട്വിറ്റര്‍ ഹാക്ക് ചെയ്തു

ന്യൂഡല്‍ഹി: (www.kvartha.com 31.08.2015) ബോളിവുഡ് താരം അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. തിങ്കളാഴ്ച രാവിലെ ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍പ്പെട്ടതോടെ ബിഗ് ബി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

''എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്നും ചില അശ്ലീല സൈറ്റുകള്‍ ഫോളോ
ചെയ്തിരിക്കുന്നുവെന്നും ബച്ചന്‍ അറിയിക്കുകയായിരുന്നു. എന്നാല്‍ ഇതിനുപിന്നിലാരെന്ന് അറിയില്ലെന്നും അമിതാഭ് ട്വീറ്റ് ചെയ്തു.

ആരാധകരോട് വാര്‍ത്തകളും വിശേഷങ്ങളും പങ്കുവെയ്ക്കാന്‍ അമിതാഭ് ബച്ചന്‍ കൂടുതലും ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. ട്വിറ്ററില്‍ സജീവ സാന്നിധ്യമുള്ള അപൂര്‍വ്വം ചില ബോളിവുഡ് താരങ്ങളില്‍ ഒരാളുമാണ് അമിതാഭ് ബച്ചന്‍. 16.6 മില്യന്‍ ഫോളോവേഴ്‌സാണ് ട്വിറ്ററില്‍ അമിതാഭിനുള്ളത്.

Amitabh Bachchan's Twitter account hacked, New Delhi, Bollywood, Actress, National.


Also  Read:
കാഞ്ഞങ്ങാട്ടെ ബഹുനില കെട്ടിടം വിജിലന്‍സ് പരിശോധിച്ചു

Keywords: Amitabh Bachchan's Twitter account hacked, New Delhi, Bollywood, Actress, National.
Previous Post Next Post