എന്താണോ എന്തോ? ആലിയയെ പുകഴ്ത്തി ഷാഹിദ്!

(www.kvartha.com 30.08.2015) ഷാന്ദാറില്‍ അഭിനയിക്കാന്‍ തനിക്ക് പ്രചോദനമായത് ഒപ്പം അഭിനയിച്ച നടി ആലിയയാണന്ന് നടന്‍ ഷാഹിദ് കപൂര്‍. ആലിയ വളരെ നല്ലൊരു അഭിനേത്രിയാണ്. അവര്‍ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് തന്നെ ഒരു ഭാഗ്യമായി കരുതുന്നുവെന്നും പറയുന്നു ഷാഹിദ്.

ഉട്താ പഞ്ചാബ് എന്ന ചിത്രത്തിലാണ് ഇരുവരും അടുത്തതായി ഒരുമിച്ച്  അഭിനയിക്കുന്നത്. കരീന കപൂറാണ് ചിത്രത്തിലെ മറ്റൊരു നായിക. അടുത്തിടെയാണ് ഷാഹിദ് വിവാഹിതനായത്. ആലിയയാവട്ടെ സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ കാമുകിയായാണ് അറിയപ്പെടുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഷാന്ദാറിലെ ആലിയയുടെ ബിക്കിനി വേഷം നന്നായില്ലെന്നു സിദ്ധാര്‍ഥ് പറഞ്ഞിരുന്നു.

ആലിയയ്ക്ക്  ബിക്കിനി ചേരില്ലെന്നും കത്രീനയ്ക്കും ദീപികയ്ക്കുമാണ് ബിക്കിനിയിട്ടാല്‍ നല്ലതെന്നും വരെ സിദ്ധാര്‍ഥ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ആലിയയെ പുകഴ്ത്താന്‍ പിശുക്കൊന്നും കാട്ടാതെ ഷാഹിദ് രംഗത്തെത്തിയിരിക്കുന്നത്.

     

SUMMARY: His "Shaandaar" co-star Alia Bhatt was the main reason why actor Shahid Kapoor gave his nod for the film."My inspiration for 'Shaandaar' is Alia. I wanted to work with Alia Bhatt and it was my only opportunity," he said when asked at an event about his inspiration for doing the Vikas Bahl film.
Previous Post Next Post