ഫുജൈറയില്‍ മാന്‍ ഹോളില്‍ വീണ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 4 മരണം

ഫുജൈറ: (www.kvartha.com 31.08.2015) ഫുജൈറയില്‍ മാന്‍ ഹോളില്‍ വീണ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ 4 മരണം. 50 വയസ് പ്രായമുള്ള എമിറേറ്റിയാണ് മാന്‍ഹോളില്‍ വീണത്. ഇദ്ദേഹത്തെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടയില്‍ രണ്ട് ആണ്മക്കളും മരുമകനും മാന്‍ ഹോളില്‍ വീണ് മരിക്കുകയായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.

നാലുപേരും ശ്വാസം മുട്ടിയാണ് മരിച്ചത്. ഫുജൈറ ദിബ്ബയിലെ റോള്‍ ദെദ്‌നയില്‍ ശനിയാഴ്ച രാവിലെ 10 മണിക്കാണ് ദുരന്തമുണ്ടായതെന്ന് ഫുജൈറ പോലീസ് കമാന്റര്‍ ഇന്‍ ചീഫ് ബ്രിഗേഡിയര്‍ മുഹമ്മദ് അഹമ്മദ് ബിന്‍ ഗനീം അല്‍ കാബി പറഞ്ഞു.

സയീദ് അബ്ദുല്ല റാശിദ് അല്‍ സുരൈദി (50), അഹമ്മദ് സയീദ് (24), അബ്ദുല്‍ അസീസ്(23), മുഹമ്മദ് സയീദ് മസൂദ് (36) എന്നിവരാണ് മരിച്ചത്.

UAE, Fujairah, Emirati, Manhole,


SUMMARY: Four members of an Emirati family were killed after they fell into a sewage manhole in the compound of their house in Fujairah on Saturday morning.

Keywords: UAE, Fujairah, Emirati, Manhole,
Previous Post Next Post