Follow KVARTHA on Google news Follow Us!
ad

ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് റിമാന്‍ഡില്‍

ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആദിവാസി യുവാവിനെ റിമാന്‍ഡ് Idukki, House Wife, Remanded, Police, Case, Kerala,
ഇടുക്കി: (www.kvartha.com31.07.2015) ആദിവാസി വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ആദിവാസി യുവാവിനെ റിമാന്‍ഡ് ചെയ്തു. മാങ്കുളം കോഴിയളക്കുടി പ്ലാമൂട്ടില്‍ ബിജു (35) വിനെയാണ് റിമാന്‍ഡ് ചെയ്തത്. ഒരുമാസം മുന്‍പാണ് കേസിനാസ്പദമായ സംഭവം.

മാങ്കുളത്തു നിന്നും ജോലിക്കായി അടിമാലിക്കു സമീപം ചിന്നപ്പാറക്കുടിയിലെത്തിയതായിരുന്നു
ബിജു. ഇതിനിടെ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന വീട്ടമ്മയെ വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്. അടിമാലി പോലിസ് കേസെടുത്ത് അന്വേഷണം നടത്തി വരുന്നതിനിടെ ഇയാള്‍ അടിമാലി ടൗണിലുളളതായി വിവരം ലഭിച്ചു.

എസ്.ഐ. ലാല്‍ സി ബേബിയുടെ നേതൃത്വത്തിലാണ് അറസ്റ്റു ചെയ്തത. അടിമാലി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ദേവികുളം സബ്ജയിലിലേക്ക് അയച്ചു.
Idukki, House Wife, Remanded, Police, Case, Kerala.

Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു

Keywords: Idukki, House Wife, Remanded, Police, Case, Kerala.