Follow KVARTHA on Google news Follow Us!
ad

വധശിക്ഷയുടെ രാഷ്ട്രീയം; 1989 ന് ശേഷം ഇന്ത്യയില്‍ നടന്ന വധശിക്ഷ 2012 ല്‍ അജ്മല്‍ കസബിന്റേത്

1989 ല്‍ ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തീഹാര്‍ ജയിലില്‍ തൂക്കുകയര്‍ വീണതിന് ശേഷംPresident, Jail, Supreme Court of India, High Court, China, Article,
-ഹസീബ് മുസ്തഫ

(www.kvartha.com31.07.2015)1989 ല്‍ ഇന്ദിരാഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തീഹാര്‍ ജയിലില്‍ തൂക്കുകയര്‍ വീണതിന് ശേഷം ഇന്ത്യയില്‍ നടന്ന വധശിക്ഷ 2012 നവംമ്പര്‍ 12 ന് അജ്മല്‍ കസബിനെ തൂക്കികൊന്നതാണ്.

2008 നവംമ്പര്‍ 26 ന് പിടിയിലായ കസബിന് 2010 മെയ്മൂന്നിനാണ് മുബൈ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്. രാജ്യത്തിനെതിരെ യുദ്ധം ചെയ്തുവെന്ന സുപ്രധാന വകുപ്പില്‍ പ്രതി ചേര്‍ത്ത കസബിന്റെ വധശിക്ഷ 2011 ഫെബ്രുവരി 21 ന് മുബൈ ഹൈക്കോടതിയും 2012 ഓഗസ്്റ്റ് 29 ന് സുപ്രിം കോടതിയും ശരിവച്ചു. തുടര്‍ന്ന് 2012 നവംമ്പര്‍ 15 ന് കസബിന്റെ ദയാഹരജി പ്രസിഡന്റ് തള്ളി.

നവംബര്‍ 12 ന് കസബിനെ ദയാഹരജി തള്ളിയ വിവരം അറിയിക്കുകയും അതീവ രഹസ്യമായി 21 ന് തൂക്കിലേറ്റുകയും ചെയ്തു. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വേഗത്തില്‍ നിയമനടപടി പൂര്‍ത്തിയാക്കി ഒരു വധശിക്ഷ നടപ്പാക്കുന്നത്. രാഷ്ട്രപതിയുടെ ദയാഹരജിയില്‍ കാലതാമസം വരുത്തി സുപ്രിം കോടതിയുടെ ആനുകൂല്യം നല്‍കപെടാതെ തന്നെ കസബിനെ തൂക്കിലേറ്റി. ഇതിന് സമാനമായതായിരുന്നു പാര്‍ലമെന്റ് അക്രമണ കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷയും .2001 ലാണ് പാര്‍ലമെന്റ് അക്രമണ കേസ്.

2002 ഡിസംമ്പര്‍ 18 നാണ് പോട്ട നിയമപ്രകാരം വധശിക്ഷയ്ക്ക് വിധിച്ചത്. 2003ല്‍ ഡെല്‍ഹി ഹൈക്കോടതി വധശിക്ഷ ശരിവച്ചു. 2005 ല്‍ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ സുപ്രിം കോടതിയും ശരിവച്ചു. 2013 ഫെബ്രുവരി മൂന്നിന് രാഷ്ട്രപതി ദയാഹരജിയും തള്ളി. ഒമ്പതിന് തന്നെ അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ തീഹാര്‍ ജയിലില്‍ നടപ്പാക്കി. 2005 ല്‍ നല്‍കിയ ദയാഹരജിയില്‍ തീരുമാനമെടുക്കാന്‍ കാലതാമസം ഉണ്ടായി.

എന്നാല്‍ ഭുള്ളറുടെ കേസിലുണ്ടായ ദയാഹരജിയിലെ കാലതാമസം വധശിക്ഷയെ ലഘൂകരിക്കാമെന്ന സുപ്രിം കോടതിയുടെ ആനുകൂല്യങ്ങളൊന്നും അഫ്‌സല്‍ ഗുരുവിന് ലഭിച്ചില്ല. അജ്മലിന്റേയും അഫ്‌സല്‍ ഗുരുവിന്റേയും വധശിക്ഷാ നടപടികള്‍ക്ക് വേഗം കൂടിയതു പോലെ തന്നെ യാക്കൂബ് മേമനേയും തൂക്കാന്‍ വിധിക്കാന്‍ അതിവേഗതയുണ്ടായി.      
 
ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ വധശിക്ഷ മഹാത്മാഗാന്ധിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെയെ 1949 ല്‍ തൂക്കിലേറ്റിയതായണ്. വളരെ കഠിനമായ കുറ്റം ചെയ്യുന്നവര്‍ക്ക് മരണം തന്നെ ശിക്ഷയായി നല്‍കുന്നതിനെയാണ് വധശിക്ഷയെന്ന് വിളിക്കുന്നത്. ഇന്ത്യ, അമേരിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ ഈ രീതി പിന്‍തുടരുന്നുണ്ട്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് വിശേഷിപ്പിക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് മാത്രമേ ഇത്തരം ശിക്ഷ നല്‍കാറുള്ളൂ. ബ്രസീലില്‍ രാജ്യത്തെ വഞ്ചിച്ചവര്‍ക്കാണ് വധശിക്ഷ.

യുറോപ്യന്‍ യൂനിയന്‍, ഓസ്‌ട്രേലിയ , ന്യൂസിലാന്‍ഡ് , കാനഡ തുടങ്ങിയ രാജ്യങ്ങളിലാകട്ടെ വധശിക്ഷ പൂര്‍ണമായും നിര്‍ത്താലാക്കിയിട്ടുണ്ട്.  നിലവില്‍ 58 രാജ്യങ്ങളില്‍ വധശിക്ഷ നടപ്പാക്കുമ്പോള്‍ 97 രാജ്യങ്ങളില്‍ വധശിക്ഷ നിര്‍ത്താലാക്കിയിട്ടുണ്ട്. മറ്റുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ 10 വര്‍ഷമായി വധശിക്ഷ നടപ്പാക്കിയിട്ടില്ല.

ഇന്ത്യയില്‍ 2013 ലെ കണക്കനുസരിച്ച് 476 പേര്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലുകളില്‍
കഴിയുന്നുണ്ട് . എന്നാല്‍ അനൗദ്യോഗിക കണക്കുകള്‍ ഇരട്ടിയാണ്.  നിലവില്‍ 1992 മുതലുള്ള ദയാഹരജികള്‍ പ്രസിഡന്റിന് മുന്നില്‍ തീര്‍പ്പാക്കാതെ കിടക്കുന്നുവെന്നാണ് വിവരം. ഇത്തരത്തില്‍ ദയാഹരജികള്‍ തീര്‍പ്പാക്കാതെ കിടക്കുന്നത് കുറ്റവാളികളെ മാനകിസ വൈകല്യമുള്ളവരാക്കുമെന്നതില്‍ സംശയമില്ല.
             
എന്നാല്‍  വധശിക്ഷ രാജ്യത്ത് നടപ്പാക്കണമോ വേണ്ടയോ എന്നത് സംബന്ധിച്ച് നിയമ കമ്മിഷന്‍ പുനരാലോചന നടത്തുകയാണിപ്പോള്‍ . വധശിക്ഷയെ കുറിച്ച് പൊതുജനാഭിപ്രായം കൂടി കണക്കിലെടുത്താണ് നിയമ കമ്മിഷന്‍ പുനപരിശോധന നടത്തുന്നത്. പൊതുജനാഭിപ്രായം തേടിയതിനും പുറമെ വിവിധ വിചാരണ കോടതികളില്‍ നിന്നും ഹൈക്കോടതികളില്‍ നിന്നും സുപ്രീം കോടതികളില്‍ നിന്നും വധശിക്ഷയുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ച് പരിശോധിക്കാന്‍ നിയമ കമ്മിഷന് പദ്ധതിയുണ്ട്. വധശിക്ഷാ വിരുദ്ധ കാംപയിനുകള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് നിയമ കമിഷന്‍ പൊതുജനാഭിപ്രായം കൂടി കണക്കെലുടുക്കുന്നത്.

ജീവന്‍ നല്‍കാന്‍ കഴിവില്ലാത്ത മനുഷ്യന് ജീവനെടുക്കാനും അവകാശമില്ലെന്ന വാദമാണ് വധശിക്ഷാ വിരുദ്ധ പ്രചരണങ്ങളില്‍ ഉയരുന്നത്.  എന്നാല്‍ 1967 ലെ നിയമ കമ്മിഷന്റെ റിപോര്‍ട്ട് പ്രകാരം ഇന്ത്യയിലെ വിഭിന്ന സാമൂഹിക സാഹചര്യങ്ങളും  വിത്യസ്ത ജനവിഭാഗങ്ങളും രാജ്യത്തിന്റെ വ്യാപ്തിയും ജനസംഖ്യയിലുള്ള വൈവിധ്യവും രാജ്യത്തെ ക്രമസമാധാന പാലനത്തിനുള്ള പരമമായ ആവശ്യവും കണക്കിലെടുത്ത് വധശിക്ഷ നിര്‍ത്തലാക്കി ഒരു പരീക്ഷണം ഇന്ത്യയില്‍ അഭികാമ്യമല്ല എന്നാണ് ജുഡീഷ്യറി പ്രഖ്യാപിച്ചത്.