Follow KVARTHA on Google news Follow Us!
ad

സിവില്‍ സര്‍വീസില്‍ രണ്ടാം റാങ്ക് രേണു രാജിന്; ആദ്യ പത്തില്‍ 2 മലയാളികള്‍

സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. ഇത്തവണ ആദ്യ പത്ത് റാങ്കില്‍New Delhi, Malayalees, Website, National,
ഡെല്‍ഹി: (www.kvartha.com 04/07/2015) സിവില്‍ സര്‍വീസ് റാങ്ക് പട്ടിക യുപിഎസ്‌സി പ്രസിദ്ധീകരിച്ചു. ഇത്തവണ ആദ്യ പത്ത് റാങ്കില്‍ രണ്ടു മലയാളികള്‍ ഇടംനേടിയിട്ടുണ്ട്. രണ്ടാം റാങ്ക് നേടിയ ചങ്ങനാശേരി സ്വദേശിനി രേണു രാജും എട്ടാം റാങ്ക് സ്വന്തമാക്കിയ കെ.നിധീഷുമാണ് മലയാളത്തിന്റെ അഭിമാനം ഉയര്‍ത്തിയത്. ഒന്നാം റാങ്ക് ഇറ സഗാളും മൂന്നാം റാങ്ക് നിധി ഗുപ്തയും നേടി. ഇത്തവണ ആദ്യത്തെ അഞ്ച് റാങ്കില്‍ നാലും പെണ്‍കുട്ടികള്‍ക്കാണെന്ന പ്രത്യേകതയുമുണ്ട്.
UPSC announces civil services exam results, four of top five are girls, New Delhi, Malayalees,

1,236 പേരുടെ റാങ്ക് പട്ടികയാണ് യുപിഎസ്‌സി പ്രസിദ്ധീകരിച്ചത്. അഭിമുഖ പരീക്ഷ കഴിഞ്ഞ് നാലാം
ദിവസം തന്നെ ഫലം പ്രസിദ്ധീകരിച്ചു എന്നതും ശ്രദ്ധേയമാണ്. 4,51,000 ഉദ്യോഗാര്‍ഥികളാണ് ഇത്തവണ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത്. കഴിഞ്ഞ തവണ ആദ്യ നൂറില്‍ 12 മലയാളികള്‍ ഉള്‍പ്പെട്ടിരുന്നു.

സിവില്‍ സര്‍വീസ് എക്‌സാമിന് റാങ്ക് പ്രതീക്ഷിച്ചിരുന്നെങ്കിലും രണ്ടാം റാങ്ക് അപ്രതീക്ഷിതമാണെന്ന് രേണു രാജ് പറഞ്ഞു. പരീക്ഷാഫലം യു.പി.എസ്.സി വെബ്‌സൈറ്റില്‍ http//www.upsc.gov.in ലഭ്യമാണ്.

Also Read:
ചെമ്പിരിക്കയിലെ ചൂണ്ടക്കാര്‍ക്ക് സ്രാവ് ചാകര; കിട്ടിയവയില്‍ 25 കിലോ തൂക്കം വരുന്ന ഭീമന്‍ സ്രാവും

Keywords: UPSC announces civil services exam results, four of top five are girls, New Delhi, Malayalees, Website, National.