Follow KVARTHA on Google news Follow Us!
ad

സ്റ്റെയ്ന്‍ 400 വിക്കറ്റ് ക്‌ളബില്‍ ഇടംനേടി ; നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ താരം

ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് ക്‌ളബില്‍ ഇടംനേടി.South Africa, Record, Harbhajan Singh, Cricket, Sports,
മിര്‍പുര്‍: (www.kvartha.com31.07.2015) ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്‌റ്റെയ്ന്‍ ടെസ്റ്റില്‍ 400 വിക്കറ്റ് ക്‌ളബില്‍ ഇടംനേടി. ഏറ്റവും വേഗമേറിയ രണ്ടാമത്തെ 400 വിക്കറ്റ് നേട്ടമെന്ന റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ റെക്കോഡിനൊപ്പമാണ് ഇതോടെ സ്‌റ്റെയ്ന്‍ എത്തിയത്. ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ദക്ഷിണാഫ്രിക്കന്‍ ബൗളറാണ് സ്‌റ്റെയ്ന്‍.

ഷോണ്‍ പൊള്ളോക്കാണ് വിക്കറ്റ് നേട്ടത്തില്‍ (421) സ്‌റ്റെയ്‌നിന് മുന്നിലുള്ള ഏക
ദക്ഷിണാഫ്രിക്കന്‍ താരം. തന്റെ 80ാം ടെസ്റ്റിലാണ് പ്രോട്ടീസ് താരം ഈ നേട്ടം കൈവരിച്ചത്. 400 വിക്കറ്റ് ക്‌ളബിലെത്തുന്ന 13-ാമത്തെ താരമായ സ്‌റ്റെയ്ന്‍, ക്രിക്കറ്റില്‍ സജീവമായി നിലകൊള്ളുന്ന താരങ്ങളില്‍ ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത്തെ താരമാണ്.

ഇന്ത്യയുടെ ഹര്‍ഭജന്‍ സിങ്ങും ഇംഗ്‌ളണ്ടിന്റെ ജെയിംസ് ആന്‍ഡേഴ്‌സണുമാണ് മറ്റു രണ്ടുപേര്‍. ബംഗ്‌ളാദേശിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓപണര്‍ തമീം ഇഖ്ബാലിനെ സ്‌ളിപ്പില്‍ ഹാഷിം ആംലയുടെ കൈയിലെത്തിച്ചാണ് താരം പുതിയ റെക്കോര്‍ഡ് നേടിയത്.