Follow KVARTHA on Google news Follow Us!
ad

സരിത വരുമ്പോള്‍ മാത്രമേ ചിലര്‍ കോടതിയില്‍ ഹാജരാകുന്നുള്ളൂ; കക്ഷികള്‍ക്ക് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം

സോളാര്‍ കേസിലെ വിവാദ നായിക സരിത.എസ് നായര്‍ വരുമ്പോള്‍ മാത്രമെ കക്ഷികളില്‍ ചിലര്‍ Kochi, R.Balakrishna Pillai, Ganesh Kumar, P.C George, Letter, Jail, Criticism, Kerala,
കൊച്ചി: (www.kvartha.com31.07.2015) സോളാര്‍ കേസിലെ വിവാദ നായിക സരിത.എസ് നായര്‍ വരുമ്പോള്‍ മാത്രമെ കക്ഷികളില്‍ ചിലര്‍ കോടതിയില്‍ ഹാജരാകുന്നുള്ളൂ എന്ന് സോളാര്‍ കമ്മീഷന്റെ വിമര്‍ശനം. സരിത എഴുതിയ കത്തിന്റെ പകര്‍പ്പ് കൈവശമുണ്ടായിട്ടും അത് പി സി ജോര്‍ജ് ഉള്‍പ്പെടെയുളള കക്ഷികള്‍കോടതിയില്‍ സമര്‍പ്പിക്കാത്തതില്‍ കമ്മീഷന്‍ അതൃപ്തി പ്രകടിപ്പിച്ചു.

അതേസമയം, കേരള കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി ശരണ്യ മനോജ് കമ്മീഷനില്‍ മൊഴി നല്‍കി. സരിത എസ് നായര്‍ അട്ടക്കുളങ്ങര ജയിലില്‍വെച്ച് എഴുതിയ കത്തില്‍ മാറ്റങ്ങള്‍ വരുത്തിയത് ശരണ്യ മനോജിന്റെ ഇടപെടല്‍ മൂലമാണെന്നുള്ള ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ സോളാര്‍ കമ്മീഷനില്‍ മുന്നില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശരണ്യ സോളാര്‍ കമ്മീഷനു മുന്നില്‍ മൊഴി നല്‍കിയത്.

കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയുടെ നിര്‍ദേശപ്രകാരമാണ് സരിതയുടെ കത്ത് സൂക്ഷിച്ചതെന്ന് മനോജ് വ്യക്തമാക്കി. കത്ത് പുറത്തുവിട്ടിരുന്നെങ്കില്‍ യുഡിഎഫ് സര്‍ക്കാരിന്റെ നിലനില്‍പ്പ്  തന്നെ ഭീഷണിയാകുമായിരുന്നു.  ജോസ് കെ മാണിയുമായി ബന്ധപ്പെട്ട് ആരോപണം ഉയര്‍ന്നപ്പോള്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം നടത്താന്‍ സരിത കത്ത് തിരികെ വാങ്ങി.

എന്നാല്‍ മനോജ് സത്യം പറയുമെന്ന് കരുതുന്നില്ലെന്ന് കമ്മീഷന്‍ വാക്കാല്‍ പരാമര്‍ശിച്ചു. കേസില്‍ കക്ഷി ചേര്‍ന്നവരില്‍ പലരും ഹാജരാകുന്നില്ലെന്ന് കമ്മീഷന്‍ കുറ്റപ്പെടുത്തി. ഇതേതുടര്‍ന്ന് സ്ഥിരമായി ഹാജരാകാത്തവരെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇതിനായി ശനിയാഴ്ച  മുതല്‍ ഹാജരാകാത്ത കക്ഷികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് പുറപ്പെടുവിക്കും.

ഗണേഷ് കുമാറിന്റെ മുന്‍ പിഎ പ്രദീപ് കുമാര്‍ ശനിയാഴ്ച  കമ്മീഷനില്‍ മൊഴി നല്‍കാനെത്തും.
അതേസമയം എന്തൊക്കെ സംഭവിച്ചാലും സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കമ്മീഷന് മുന്നില്‍ വെളിപ്പെടുത്തുമെന്ന് സരിത പത്തനംതിട്ടയില്‍ പറഞ്ഞു. ആറാം തീയതിക്കകം സോളാര്‍ കമ്മീഷന് മുന്നില്‍ ഹാജരാകുമെന്നും  സരിത വ്യക്തമാക്കി.

രാഷ്ട്രീയക്കാരില്‍നിന്നും ഉദ്യോഗസ്ഥരില്‍നിന്നും ഉണ്ടായ അനുഭവങ്ങള്‍ കമ്മീഷനെ അറിയിക്കും. തനിക്ക് നേരെയുള്ള വധഭീഷണികള്‍ ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും സരിത പറഞ്ഞു. ഇടയാറന്‍മുള സ്വദേശി ബാബുരാജ് നല്‍കിയ കേസില്‍ 45 ലക്ഷം രൂപ ഉടന്‍ കെട്ടിവെക്കണമെന്ന പത്തനംതിട്ട ജില്ലാ സെഷന്‍സ് കോടതി ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ചതായും സരിത വ്യക്തമാക്കി.
Solar commission unhappy with witnesss are not attending case, Kochi, R.Balakrishna Pillai, Ganesh Kumar, P.C George, Letter, Jail, Criticism, Kerala.

Also Read:
എസ്.എഫ്.ഐയുടെ സ്വാഗത കമാനം നശിപ്പിച്ചതിന് കേസെടുത്തു

Keywords: Solar commission unhappy with witnesss are not attending case, Kochi, R.Balakrishna Pillai, Ganesh Kumar, P.C George, Letter, Jail, Criticism, Kerala.