Follow KVARTHA on Google news Follow Us!
ad

മനോരോഗിയായ ഭാര്യയെ സുഖപ്പെടുത്താന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് 4 പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നു

മനോരോഗിയായ ഭാര്യയെ സുഖപ്പെടുത്താന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് Agra, Police, Arrest, Friends, Girl, National,
ആഗ്ര: (www.kvartha.com31.07.2015) മനോരോഗിയായ ഭാര്യയെ സുഖപ്പെടുത്താന്‍ മന്ത്രവാദിയുടെ നിര്‍ദേശപ്രകാരം യുവാവ് നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചു കൊന്നു. ആഗ്രയിലാണ് സംഭവം.

ഭാര്യയുടെ മനോരോഗം മാറണമെങ്കില്‍ പ്രായപൂര്‍ത്തിയാകാത്ത ഏഴ് പെണ്‍കുട്ടികളെ കൊല്ലണമെന്നായിരുന്നു മന്ത്രവാദിനിയുടെ നിര്‍ദേശം. എന്നാല്‍ യുവാവ് നാല് പെണ്‍കുട്ടികളെയാണ് കൊലപ്പെടുത്തിയത്. സംഭവത്തെ തുടര്‍ന്ന് യുവാവിനെ  ആഗ്ര പോലീസ് അറസ്റ്റ് ചെയ്തു.

കൊലപ്പെടുത്തുന്നതിനുമുന്‍പ് ഇയാള്‍ പെണ്‍കുട്ടികളെ പീഡിപ്പിച്ചതായും പോലീസ് പറയുന്നു. പന്ത്രണ്ടുകാരിയെ കൊലപെടുത്തിയ കേസിലാണ്  ഇയാളെ ഇപ്പോള്‍ അറസ്റ്റു ചെയ്തിരിക്കുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിനിടയാണ് മറ്റു മൂന്നു കൊലപാതകങ്ങളുടെ  വെളിപ്പെടുത്തലുകള്‍ ഇയാള്‍ നടത്തിയത്.

സോനു എന്ന യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയത്. സഹായത്തിനായി  ലാലുവ ബാല്‍മീകി എന്ന സുഹൃത്തും ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നു. സുഹൃത്തിനെ കഴിഞ്ഞ ദിവസം ജനങ്ങള്‍ പോലീസ് സ്‌റ്റേഷനില്‍ നിന്നും പിടിച്ചിറക്കി തല്ലിക്കൊന്നിരുന്നു. 2010 മുതലാണ് ഇയാള്‍ കൊല ചെയ്യാന്‍ തുടങ്ങുന്നത്. 14 ഉം 12 ഉം ഒമ്പതും വയസ് പ്രായം വരുന്ന പെണ്‍കുട്ടികളെയാണ് ഇയാള്‍ കൊന്നിരിക്കുന്നത്.