Follow KVARTHA on Google news Follow Us!
ad

സ്വവര്‍ഗ ദമ്പതികള്‍ ഗര്‍ഭിണിയായി; ബീജം സ്വീകരിച്ചത് ഒരേ ദാതാവില്‍ നിന്നും

വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് വേണ്ടി വന്നാല്‍ സ്വവര്‍ഗ ദമ്പതികളും ഗര്‍ഭണിയാകുംLondon, Children, Marriage, Website, World,
ലണ്ടന്‍: (www.kvartha.com31.07.2015) വൈദ്യശാസ്ത്രം ഏറെ പുരോഗമിച്ച ഇക്കാലത്ത് വേണ്ടി വന്നാല്‍ സ്വവര്‍ഗ ദമ്പതികളും ഗര്‍ഭണിയാകും. മക്കളുണ്ടാകാന്‍ സ്ത്രീയും പുരുഷനും തന്നെ വിവാഹം കഴിക്കണമെന്നില്ലെന്നാണ് വൈദ്യശാസ്ത്രം തെളിയിച്ചിരിക്കുന്നത്. സ്ത്രീയും സ്ത്രീയും വിവാഹംകഴിച്ച് ഒന്നിച്ചുജീവിച്ചാലും മക്കളുണ്ടാകാനുള്ള സാധ്യതയിലേക്ക് വൈദ്യശാസ്ത്രം വളര്‍ന്നുകഴിഞ്ഞു. അതിനു തെളിവാണ് സ്‌കോട്ട്‌ലന്‍ഡില്‍നിന്നുള്ള ലെസ്ബിയന്‍ ദമ്പതികള്‍.

2009 ല്‍ ഇന്റര്‍നെറ്റ് വഴി പരിചയപ്പെട്ട 31കാരി റാന്‍ഡായും ആംസ്‌ട്രോങും 25കാരി സ്‌റ്റെഫാനിയും 2013ലാണ് വിവാഹിതരായത്. ആദ്യനാളുകളില്‍ കുട്ടികള്‍ വേണ്ടെന്ന് തീരുമാനിച്ചിരുന്ന ഇരുവരും പിന്നീട് മനംമാറ്റുകയായിരുന്നു . മക്കള്‍ വേണമെന്ന ആഗ്രഹം  ശക്തമായതോടെ ഇരുവരും  ഒരു ദാതാവിനെ കണ്ടെത്തി ബീജം സ്വീകരിച്ചു. ഒരു വെബ്‌സൈറ്റ് വഴിയാണ് ബീജദാതാവിനെ കണ്ടെത്തിയത്.

ഏറെ നിബന്ധനകളോടെയാണ് ഇരുവരും ബീജദാതാവിനെ കണ്ടെത്തിയത്. മദ്യപാനവും പുകവലിയുമില്ലാത്ത സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോ സ്വദേശിയായ ശാസ്ത്രവിദ്യാര്‍ത്ഥിയുടെ ബീജമാണ് ഇവര്‍ സ്വീകരിച്ചത്. ബീജം സ്വീകരിക്കുന്നതിനുമുമ്പ് കുട്ടികള്‍ക്ക് വേണ്ടി  ഒരിക്കലും അവകാശം ഉന്നയിക്കില്ലെന്ന ഉറപ്പും ഇവര്‍ വാങ്ങിയിരുന്നു.

ഐവിഎഫ് ചികിത്സ വിജയകരമായതോടെ ഇരുവരും ഗര്‍ഭിണിയായി. ഇപ്പോള്‍ സ്‌റ്റെഫാനി ഏഴുമാസവും റാന്‍ഡാ നാലുമാസവും ഗര്‍ഭിണിയാണ്. ഗര്‍ഭപാത്രത്തില്‍ നിന്നും പുറത്തുവരുന്ന മക്കളെക്കുറിച്ച് സ്വപനം കണ്ടുകഴിയുകയാണ് ഇപ്പോള്‍ ഈ സ്വവര്‍ഗ ദമ്പതികള്‍. മക്കള്‍ തങ്ങളെ രണ്ടാളെയും മമ്മി എന്നു വിളിക്കാണ് ഇരുവരും ആഗ്രഹിക്കുന്നത്.