Follow KVARTHA on Google news Follow Us!
ad

പത്രപ്രവര്‍ത്തക യൂണിയനില്‍ ഗംഭീര തെരഞ്ഞെടുപ്പിനു കളമൊരുങ്ങി

കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ വാശിയേറിയ മല്‍സരത്തിനു KUWJ, Election, Media, Office bearers, It is fighting time for KUWJ leadership
തിരുവനന്തപുരം: (www.kvartha.com 31/07/2015) കേരളത്തിലെ മാധ്യമപ്രവര്‍ത്തകരുടെ ഏക സംഘടനയായ കേരള പത്രപ്രവര്‍ത്തക യൂണിയനില്‍ വാശിയേറിയ മല്‍സരത്തിനു കളമൊരുങ്ങി. അരുവിക്കര ഉപതെരഞ്ഞെടുപ്പിനെ വെല്ലുന്ന മല്‍സരം. ആഗസ്റ്റ് 18നാണു തെരഞ്ഞെടുപ്പ്. ശനിയാഴ്ചയാണു വിജ്ഞാപനം പുറത്തുവരുന്നത്. എങ്കിലും വോട്ടുപിടിത്തവും പ്രചാരണ പരിപാടികളും തുടങ്ങിക്കഴിഞ്ഞു.

സ്ഥാനാര്‍ത്ഥികളുടെ പട്ടിക ആകുന്നതോടെ സോഷ്യല്‍ മീഡിയയിലും പത്രപ്രവര്‍ത്തക യൂണിയന്‍ തെരഞ്ഞെടുപ്പു നിറയും. മാതൃഭൂമിയിലെ പുറത്താക്കലുമായി ബന്ധപ്പെട്ട നിലനില്‍പു സമരവും വിവാദങ്ങളും അടങ്ങിയിട്ടില്ല. അതിന്റെ അലയൊലികള്‍ തന്നെയാണ് ഇത്തവണ തെരഞ്ഞെടുപ്പിനെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. തെരഞ്ഞെടുപ്പുഫലം നിര്‍ണയിക്കുന്നതിന് ഇറങ്ങിക്കളിക്കാന്‍ ചില മാധ്യമ മാനേജ്‌മെന്റുകള്‍ തയ്യാറായേക്കും എന്നാണു സൂചന.

കഴിഞ്ഞ തവണ റിബലായി മല്‍സരിച്ചു വിജയിച്ചു ജനറല്‍ സെക്രട്ടറിയായ മാധ്യമം ദിനപത്രത്തിലെ എന്‍ പത്മനാഭന്‍ തന്നെയാണ് ഇത്തവണയും ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. പക്ഷേ, കഴിഞ്ഞ തവണത്തെപ്പോലെതന്നെ അദ്ദേഹം ഇത്തവണയും യൂണിയന്റെ മാധ്യമം സെല്ലിന്റെ സ്ഥാനാര്‍ത്ഥിയല്ല. കഴിഞ്ഞ തവണ ജനറല്‍ സെക്രട്ടറിയായി മല്‍സരിച്ചു പരാജയപ്പെട്ട അബ്ദുല്‍ ഗഫൂറിനെത്തന്നെയാണ് മാധ്യമം സെല്‍ ഇത്തവണയും രംഗത്തിറക്കുന്നത്.

പത്മനാഭന്‍ വിരുദ്ധ പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ് ഗഫൂര്‍. പത്മനാഭന്‍ പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മുമ്പ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ബോബി ഏബ്രഹാമാണ്. ഗഫൂര്‍ പാനലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകട്ടെ മാതൃഭൂമിയില്‍ നിന്നു പുറത്താക്കപ്പെട്ട നാരായണനും. നാരായണനെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ടായിരുന്നു യൂണിയന്‍ കോഴിക്കോട്ട് നിലനില്‍പു സമരം നടത്തിയത്.
KUWJ, Election, Media, Office bearers, It is fighting time for KUWJ leadership

ജില്ലാ കേന്ദ്രങ്ങളിലും അനുഭാവ ധര്‍ണകള്‍ നടത്തിയിരുന്നു. ഇപ്പോഴും പുറത്തുള്ള നാരായണനുവേണ്ടിയുള്ള സമരങ്ങള്‍ നടത്താനിരിക്കെ അദ്ദേഹംതന്നെ ഭാരവാഹിയാകുന്നത് ശരിയല്ലെന്ന വാദം സജീവമാണ്. പത്ര മാനേജ്‌മെന്റുകളുടെ പ്രതികാര നടപടികളുടെ 'ഇര'യായ നാരായണനെത്തന്നെ മുന്നില്‍ നിര്‍ത്തുന്നത് പോരാട്ടം തുടരാന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം പകരുമെന്നാണ് മറുപക്ഷത്തിന്റെ വാദം.
അടുത്തയാഴ്ച മധ്യത്തോടെ മുഴുവന്‍ സ്ഥാനാര്‍ത്ഥികളുടെയും ചിത്രം തെള ിയും.

Keywords: KUWJ, Election, Media, Office bearers, It is fighting time for KUWJ leadership