Follow KVARTHA on Google news Follow Us!
ad

ലിബിയയില്‍ 4 ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി; സംഭവത്തിന് പിന്നില്‍ ഐ എസ് എന്ന് സംശയം

ലിബിയയില്‍ നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി വിദേശകാര്യ മന്ത്രാലയംNew Delhi, Kidnap, Bangalore, Hyderabad, Teacher, National,
ഡെല്‍ഹി: (www.kvartha.com31.07.2015) ലിബിയയില്‍ നാല് ഇന്ത്യക്കാരെ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. രണ്ട് ഹൈദരാബാദ് സ്വദേശികളെയും കര്‍ണാടകയിലെ ബംഗളൂരു, റയ്ച്ചൂര്‍ സ്വദേശികളെയുമാണ് വ്യാഴാഴ്ച വൈകിട്ട് ട്രിപളിക്ക് സമീപത്തു നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്.

വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ് സ്വരൂപ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു. എന്നാല്‍, ഐ.എസ് ആണ് സംഭവത്തിന് പിന്നിലെന്ന് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സ്വരൂപ് കൂട്ടിച്ചേര്‍ത്തു.

മോചനദ്രവ്യം ആവശ്യപ്പെട്ട് ആരും ഇതുവരെ സമീപിച്ചിട്ടില്ലെന്നും ഇന്ത്യക്കാരെ കണ്ടുപിടിക്കാനുള്ള ശ്രമം തുടരുകയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. എത്രയും പെട്ടെന്ന് ഇവരെ മോചിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതര്‍ പറഞ്ഞു.

ട്രിപ്പോളിയിലുള്ള സിര്‍ത്ത് സര്‍വകലാശാലയില്‍ അധ്യാപകരാണ് ഇവര്‍ നാലുപേരും. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഗോപികൃഷ്ണ, ബലറാം, ലക്ഷ്മികാന്ത്, വിജയകുമാര്‍ എന്നിവരാണ് ഐഎസ് ഭീകരരുടെ തടവിലുള്ളതെന്നാണ് സൂചന.
പൗരന്മാരെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ വിദേശകാര്യ മന്ത്രാലയം ശ്രമം നടത്തിവരികയാണ്.

ഇസ്‌ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ അധീനതയിലുള്ള പ്രദേശത്തു നിന്നുമാണ് വ്യാഴാഴ്ച വൈകിട്ടോടെ നാലുപേരെയും കാണാതായത്. ലിബിയയിലെ ഇന്ത്യക്കാരോട് രാജ്യത്തേക്ക് മടങ്ങിയെത്താന്‍ കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഒരു വര്‍ഷം മുമ്പ് ഇറാഖിലെ മൊസൂളില്‍ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും യാതൊരു വിവരവുമില്ല.

Keywords: ISIS abducts teachers from Hyderabad, Karnataka in Libya, New Delhi, Kidnap, Bangalore, Hyderabad, Teacher, National.