Follow KVARTHA on Google news Follow Us!
ad

20 കൊല്ലത്തിനിടെ വയോധിക നടത്തിയത് 10 ഓളം കൊലകള്‍; വില്ലനായത് ഡയറി

20 കൊല്ലത്തിനിടെ വയോധിക നടത്തിയത് 10 ഓളം കൊലകള്‍. തെളിവില്ലാതെ അവശേഷിപ്പിച്ച Mosco, Russia, Police, Arrest, Media, Youth, World,
മോസ്‌കോ: (www.kvartha.com30.07.2015) 20 കൊല്ലത്തിനിടെ വയോധിക നടത്തിയത് 10 ഓളം കൊലകള്‍. തെളിവില്ലാതെ അവശേഷിപ്പിച്ച കേസിന് ഒടുവില്‍ തുമ്പുണ്ടായത് ഇവരുടെ ഡയറിക്കുറിപ്പുകള്‍. അറുപത്തിയെട്ട് വയസുള്ള ടമാറ സംസണ്‍നോവ എന്ന വയോധികയാണ് കേസിലെ നായിക. റഷ്യയിലെ നോറിയില്‍സ്‌കിലെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത് ഒരു വഴക്കിനൊടുവില്‍ 79 കാരിയെ വിഷം കൊടുത്തുകൊന്ന കുറ്റത്തിനാണ്.

2003 ല്‍ ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിച്ച 32കാരന്‍ കൊല്ലപ്പെട്ട കേസിലും ഇവര്‍ പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്നു. എന്നാല്‍ തെളിവില്ലാത്തതിനാല്‍ ഇവരെ പോലീസ് വെറുതെ വിടുകയായിരുന്നു.  എന്നാല്‍  കൂടുതല്‍ തെളിവിനായി ഇപ്പോള്‍ പോലീസ് ഇവരുടെ വീട് പരിശോധിച്ചപ്പോഴാണ് വിലപ്പെട്ട തെളിവുകള്‍ അടങ്ങിയ ഒരു ഡയറി കണ്ടെത്താന്‍ കഴിഞ്ഞത്.

ഇംഗ്ലീഷ്, ജര്‍മ്മന്‍, റഷ്യന്‍ ഭാഷകളില്‍ എഴുതിയ ഡയറിയില്‍ ഇവര്‍ നടത്തിയ 10 ഓളം കൊലപാതകങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഇവര്‍ എങ്ങനെ കൊല നടത്തിയെന്നതിന് പോലീസിന് കണ്ടെത്താന്‍ കഴിയാത്ത പല തെളുവുകളും കൊല നടത്തിയ രീതികളും ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഈ വിവരങ്ങള്‍ പോലീസിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.

കൂടാതെ ഒരു കറുത്ത കവറില്‍ കൊല ചെയ്തവരുടെ ശരീര ഭാഗങ്ങള്‍ കുഴിച്ചിടാന്‍ ശ്രമിക്കുന്ന ഒരു വൃദ്ധയുടെ സിസിടിവി ദൃശ്യങ്ങളും വെളിവായിട്ടുണ്ട്. ഇത് ഇവര്‍ തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.  മുത്തശ്ശി റിപ്പര്‍ എന്നാണ് ഇപ്പോള്‍ റഷ്യന്‍ മാധ്യമങ്ങള്‍ ഇവര്‍ക്ക് നല്‍കിയിരിക്കുന്ന പേര്.

1995 മുതല്‍ റഷ്യയിലെ നോറിയില്‍സ്‌കില്‍  കാണാതായ പലരുടെ വിവരങ്ങളും ഡയറിയിലുണ്ട്. ഡയറിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് പോലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിരിക്കയാണ്.  ചില റഷ്യന്‍ മാധ്യമങ്ങള്‍ ഇവര്‍ കുറ്റങ്ങള്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

 'Granny Ripper' accused of killing and dismembering 10 people, Mosco, Russia, Police, Arrest, Media, Youth, World.

Also Read:
പള്ളഞ്ചി പാലത്തിന് രണ്ടര കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു; മലയോരജനത ആഹ്ലാദത്തില്‍

Keywords: 'Granny Ripper' accused of killing and dismembering 10 people, Mosco, Russia, Police, Arrest, Media, Youth, World.