Follow KVARTHA on Google news Follow Us!
ad

ദേവയാനി കോബ്രഗഡെയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിന്റെ ചുമതല

വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ Kochi, Visa, Application, Chief Minister, Oommen Chandy, Controversy, Kerala,
കൊച്ചി: (www.kvartha.com31.07.2015) വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അമേരിക്കയില്‍ ജയില്‍ശിക്ഷ അനുഭവിക്കേണ്ടിവന്ന നയതന്ത്ര ഉദ്യോഗസ്ഥ ദേവയാനി കോബ്രഗഡെയ്ക്ക് വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ കേരളത്തിന്റെ ചുമതലയുള്ള വിഭാഗത്തിന്റെ ഡയറക്ടര്‍ സ്ഥാനം നല്‍കി.

1999 ബാച്ചില്‍ ഐ.എഫ്.എസ് നേടിയ ദേവയാനിയുടെ രാജ്യാന്തരബന്ധങ്ങളിലുള്ള വൈദഗ്ധ്യം ഇനിമുതല്‍ കേരളത്തിനുവേണ്ടി അവര്‍ പ്രയോജനപ്പെടുത്തും. വിദേശരാജ്യങ്ങളുമായുള്ള കേരളത്തിന്റെ സാമ്പത്തിക ഇടപാടുകളും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളി തൊഴിലാളികളുടെ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ദേവയാനിയുടെ നയതന്ത്ര വൈദഗ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്താം.

സംസ്ഥാനത്തിന്റെ തനതായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവശ്യമായ സഹായങ്ങള്‍
നല്‍കുന്നതിനായി ഓരോ ഐ.എഫ്.എസ് ഉദ്യോഗസ്ഥര്‍ക്കും അവരവര്‍ക്ക് താല്‍പര്യമുള്ള സംസ്ഥാനങ്ങള്‍ തെരെഞ്ഞെടുക്കാവുന്നതാണ് . ഇതിനായി ദേവയാനി കേരളം തെരെഞ്ഞെടുക്കുകയായിരുന്നു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നോര്‍ക്ക അധികൃതരുമായും ദേവയാനി ഇതുസംബന്ധിച്ചുള്ള  ചര്‍ച്ച നടത്തിക്കഴിഞ്ഞു. കേരളത്തിന്റെ വികസനത്തിനായി തന്റെ അനുഭവസമ്പത്ത് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന  പ്രത്യാശ ദേവയാനി പ്രകടിപ്പിച്ചു.

2013 ഡിസംബര്‍ 12നാണ് യു.എസിലെ ഇന്ത്യന്‍ ഡെപ്യൂട്ടി കോണ്‍സല്‍ ജനറലായിരുന്ന ദേവയാനി കോബ്രഗഡെ വീട്ടുജോലിക്കാരിയുടെ വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ കേസില്‍ അറസ്റ്റിലായത്. ദേവയാനിയെ വിവസ്ത്രയാക്കി പരിശോധിക്കുകയും ക്രിമിനലുകളോടൊപ്പം പാര്‍പ്പിച്ചതും ഏറെ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.

ഈ സംഭവത്തോടെ  ഇന്ത്യയു.എസും തമ്മിലുള്ള ബന്ധത്തിന് ഉലച്ചില്‍ സംഭവിക്കാനിടയായി. തുടര്‍ന്ന് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യ ദേവയാനിയെ യു.എന്‍ ദൗത്യസംഘത്തിലേക്ക് മാറ്റുകയായിരുന്നു. അമേരിക്കയിലെ ജയിലില്‍ വെച്ച് ക്രൂര പീഡനമാണ് ദേവയാനിക്ക് അനുഭവിക്കേണ്ടി വന്നത്.

നയതന്ത്ര പരിരക്ഷയുള്ളതിനാല്‍ ദേവയാനിക്കെതിരെ പ്രോസിക്യൂഷന്‍ നടപടി കൈക്കൊള്ളാന്‍ അമേരിക്കക്ക് കഴിഞ്ഞിരുന്നില്ല. പരിരക്ഷ ഒഴിവാക്കാന്‍ ഇന്ത്യന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ദേവയാനിയോട് രാജ്യം വിടാന്‍ അമേരിക്ക ആവശ്യപ്പെട്ടത്. വിസ അപേക്ഷയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയതുള്‍പ്പെട 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന രണ്ട് ക്രിമിനല്‍ കുറ്റങ്ങളാണ്  യു.എസ് പ്രോസിക്യൂഷന്‍ ദേവയാനിക്കെതിരെ ചുമത്തിയിരുന്നത്.
Devyani Khobragade to push for Kerala's interests in her new role, Kochi, Visa, Application, Chief Minister, Oommen Chandy, Controversy, Kerala.

Also Read:
സ്‌കൂട്ടറില്‍ കടത്തുകയായിരുന്ന 8 ലിറ്റര്‍ ബീവറേജ് മദ്യം പിടികൂടി

Keywords: Devyani Khobragade to push for Kerala's interests in her new role, Kochi, Visa, Application, Chief Minister, Oommen Chandy, Controversy, Kerala.