Follow KVARTHA on Google news Follow Us!
ad

കമ്പ്യൂട്ടര്‍ ഗെയിം കളിക്കൂ.... മനസ്സില്‍ നിന്നും വേണ്ടാത്ത ചിന്തകളെ അകറ്റൂ...

മനസ്സില്‍ നിന്നും വേണ്ടാത്ത ചിന്തകളെ അകറ്റാന്‍ കമ്പ്യൂട്ടര്‍ ഗെയിമിന് കഴിയുമെന്ന് പഠനം. London, Researchers, University, World,
ലണ്ടന്‍: (www.kvartha.com 04/07/2015) മനസ്സില്‍ നിന്നും വേണ്ടാത്ത ചിന്തകളെ അകറ്റാന്‍ കമ്പ്യൂട്ടര്‍ ഗെയിമിന് കഴിയുമെന്ന് പഠനം. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത്തരമൊരു കണ്ടെത്തല്‍ നടത്തിയത്. മനുഷ്യനെ മാനസിക സംഘര്‍ഷത്തിലാക്കുന്നത് അനാവശ്യമായ ചിന്തകളാണ്.

എന്നാല്‍ കമ്പ്യൂട്ടര്‍ ഗെയിമില്‍ മുഴുകിയാല്‍ അനാവശ്യ ചിന്തകളില്‍ നിന്നും മനസ്സിനെ ശാന്തമാക്കാന്‍ കഴിയുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. കണ്ണീര്‍ സിനിമകള്‍ കാട്ടി ഒരു വിഭാഗം ആളുകളില്‍ നടത്തിയ പഠനത്തിലാണ് ശാസ്ത്രജ്ഞര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്. എല്ലജെയിംസാണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 24 മണിക്കൂറിനുശേഷം സിനിമ കണ്ടവരെ പ്രത്യേക ലാബിലെത്തിച്ച് രണ്ട് സംഘങ്ങളായി തിരിക്കുകയും ഒരു വിഭാഗത്തിന് സിനിമയിലെ പ്രധാനരംഗങ്ങള്‍ വീണ്ടും കാണിക്കുകയും രണ്ടാമത്തെ സംഘത്തിന് കമ്പ്യൂട്ടര്‍ ഗെയിം കളിക്കാന്‍ നല്‍കുകയും ചെയ്താണ് പഠനം നടത്തിയതെന്ന് എല്ലജെയിംസ് പറഞ്ഞു.

സിനിമാ രംഗങ്ങള്‍ കണ്ടവരുടെ മാനസിക സംഘര്‍ഷം ഉയര്‍ന്നപ്പോള്‍ ഗെയിം കളിച്ചവര്‍ ശാന്തരായി കാണപ്പെട്ടു. കണ്ണീര്‍രംഗങ്ങള്‍ കണ്ടതാണ് ആദ്യത്തെ വിഭാഗത്തിന്റെ മാനസിക സംഘര്‍ഷം വര്‍ധിക്കാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. രണ്ടാമത്തെ വിഭാഗത്തിന് ഗെയിമില്‍ മുഴുകിയപ്പോള്‍ വേണ്ടാത്ത ചിന്തകളെ മനസ്സില്‍ നിന്നും അകറ്റാനും കഴിഞ്ഞുവെന്നും പഠനം പറയുന്നു.
Computer game can help reduce unwanted memories: Study, London, Researchers, University, World.


Also Read:
എരിയാലിലെ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

Keywords: Computer game can help reduce unwanted memories: Study, London, Researchers, University, World.