Follow KVARTHA on Google news Follow Us!
ad

പിതാവിന്റേയും രണ്ടാനമ്മയുടേയും അതിരുവിട്ട ക്രൂരത; 5 വയസുകാരി അതീവ ഗുരുതരാവസ്ഥയില്‍; രക്ഷപ്പെടുത്തിയത് അംഗനവാടി ടീച്ചര്‍

പെറ്റമ്മ നഷ്ടമാകുന്ന പെണ്‍കുട്ടികളെ പിതാക്കന്മാരും രണ്ടാനമ്മമാരും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പതിവ് വാര്‍ത്തകളിലൊന്നായി മാറിയിരിക്കുന്നു. തെലങ്കാനയിലെ National, Teacher, Another Shocker in Telangana, Five-year-old Tortured by Stepmom, Dad
മെഹ്ബൂബ്‌നഗര്‍: (www.kvartha.com 31/07/2015) പെറ്റമ്മ നഷ്ടമാകുന്ന പെണ്‍കുട്ടികളെ പിതാക്കന്മാരും രണ്ടാനമ്മമാരും ചേര്‍ന്ന് പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പതിവ് വാര്‍ത്തകളിലൊന്നായി മാറിയിരിക്കുന്നു. തെലങ്കാനയിലെ പ്രത്യൂഷയുടെ കഥ മനസാക്ഷി മരിക്കാത്ത ചിലരെങ്കിലും ഓര്‍ത്തുവെക്കുന്നുണ്ടാകാം.

പ്രത്യൂഷയ്ക്ക് 19 വയസായിരുന്നുവെങ്കില്‍ ഇവിടെ ജയലക്ഷ്മി എന്ന ബാലികയ്ക്ക് 5 വയസ് മാത്രമാണ് പ്രായം. ഈ പ്രായത്തിനിടയില്‍ അവള്‍ അനുഭവിച്ചത് കൊടിയ പീഡനങ്ങളും.
ഇപ്പോള്‍ ഗദ് വാള്‍ ഏരിയ ആശുപത്രിയില്‍ ചികില്‍സയിലാണ് ജയലക്ഷ്മി. ഏറെ നാളുകളായി ജയലക്ഷ്മി അംഗനവാടിയില്‍ വരാത്തതിനാല്‍ തിരക്കി അവളുടെ വീട്ടിലെത്തിയതായിരുന്നു ഉമാമഹേശ്വരി. ഒരു മുറിയില്‍ പനിച്ച് കിടക്കുന്ന ജയലക്ഷ്മിയെയാണ് അവര്‍ കണ്ടത്. ഉടനെ കുട്ടിയെ എടുത്ത് അംഗനവാടിയിലെത്തിച്ചു. ആ സമയം പിതാവോ രണ്ടാനമ്മയോ വീട്ടിലുണ്ടായിരുന്നില്ല.

അംഗനവാടിയിലെത്തിയ ജയലക്ഷ്മി ധരിച്ചിരുന്ന ഉടുപ്പ് പൊക്കി കാണിച്ചപ്പോഴാണ് അക്ഷരാര്‍ത്ഥത്തില്‍ ആ അദ്ധ്യാപിക ഞെട്ടിപ്പോയത്. പൊള്ളിപ്പഴുത്ത വൃണങ്ങള്‍, ശോഷിച്ച ശരീരം. ഉടനെയവര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. കുട്ടിയെ ആശുപത്രിയിലേയ്ക്ക് മാറ്റി.
മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ജയലക്ഷ്മിയുടെ മാതാവ് ശങ്കരമ്മ മരിച്ചത്. തുടര്‍ന്ന് പിതാവ് മല്ലേഷ് സുജാത എന്ന സ്ത്രീയെ വിവാഹം ചെയ്തു. അന്ന് തുടങ്ങി ജയലക്ഷ്മിയുടെ ദുരിതം. ജയലക്ഷ്മിക്ക് ഒരു സഹോദരനുണ്ട്. 11 വയസുള്ള വീരേഷ്. സര്‍ക്കാര്‍ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്നതിനാല്‍ ആ കുട്ടി പീഡനത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു.


മല്ലേഷിനും സുജാതയ്ക്കുമെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇരുവരും ഒളിവിലാണ്.

Summary:  MAHBUBNAGAR: Yet another case of torture of a child at the hands of her stepmother and father came  to light Thursday, a day after Pratyusha (19) was rehabilitated by the government.

Keywords: National, Teacher, Another Shocker in Telangana, Five-year-old Tortured by Stepmom, Dad.